കാനഡ കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ 12,122 പേരെ നാടുകടത്തി; 2015 ന് ശേഷം ഡിപ്പോര്‍ഷന്‍ ഏറ്റവും അധികരിച്ച വര്‍ഷം; കോവിഡ് കാരണം സ്വമേധയാ കാനഡ വിട്ട് പോയവരും ഇതില്‍ പെടുന്നു; ഇത്തരം നാടുകടത്തല്‍ അനിവാര്യമായിരുന്നുവെന്ന് കാനഡ

കാനഡ കോവിഡ് പ്രതിസന്ധിക്കിടയിലും 2020ല്‍ 12,122 പേരെ നാടുകടത്തി;  2015 ന് ശേഷം ഡിപ്പോര്‍ഷന്‍ ഏറ്റവും അധികരിച്ച വര്‍ഷം; കോവിഡ് കാരണം സ്വമേധയാ കാനഡ വിട്ട് പോയവരും ഇതില്‍ പെടുന്നു; ഇത്തരം നാടുകടത്തല്‍ അനിവാര്യമായിരുന്നുവെന്ന് കാനഡ
കോവിഡ് പ്രതിസന്ധിക്കിടയിലും കാനഡ കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് പേരെ നാടുകടത്തിയെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് സംബന്ധിച്ച ഡാറ്റകള്‍ റോയിട്ടറാണ് സംഘടിപ്പിച്ച് പുറത്ത് വിട്ടിരിക്കുന്നത്. ആഗോള ആരോഗ്യ എമര്‍ജന്‍സിയായ കോവിഡിനിടെ രാജ്യത്ത് വേണ്ടാത്തവരും രാജ്യത്തിന് ഭീഷണിയാകുന്നവരുമുള്‍പ്പെടുന്ന ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ നാട് കടത്തിയിരിക്കുന്നത്. കോവിഡിനിടെ കാനഡ നടത്തിയ നാടുകടത്തലുകളെക്കുറിച്ചുള്ള ഡാറ്റകള്‍ ഇതുവരെ വെളിച്ചത്ത് വന്നിരുന്നില്ല.

എന്നാല്‍ ഇമിഗ്രേഷന്‍ ലോയര്‍മാരുമായി നടത്തിയ അടുത്തിടെയുള്ള ഇന്റര്‍വ്യൂകളാണ് ഇത് സംബന്ധിച്ച ഡാറ്റകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം കാനഡ കഴിഞ്ഞ വര്‍ഷം 12,122 പേരെയാണ് നാട് കടത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ 875 പേര്‍ കൂടുതലാണിത്.2015 മുതലുള്ള കണക്കെടുത്താല്‍ നാട് കടത്തല്‍ ഏറ്റവും അധികരിച്ച വര്‍ഷമായിരുന്നു 2020 എന്നാണ് കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സി വെളിപ്പെടുത്തുന്നത്.

ഇത്തരം നാടു കടത്തല്‍ അനിവാര്യമായിരുന്നുവെന്നും ഇവ തീര്‍ത്തും സുരക്ഷിതമായാണ് നടത്തിയതെന്നുമാണ് സര്‍ക്കാര്‍ വിശദീകരിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കാനഡ വിട്ട് പോകാന്‍ സ്വമേധയാ തീരുമാനിച്ചവരും കഴിഞ്ഞ വര്‍ഷത്തെ ഡിപ്പോര്‍ഷന്‍ ലിസ്റ്റില്‍ പെട്ടതിനാലാണ് 2020ല്‍ നാടു കടത്തിയവരുടെ എണ്ണം പെരുകിയിരിക്കുന്നതെന്നാണ് സിബിഎസ്എ പറയുന്നത്. 2019ല്‍ 1657 അഡ്മിനിസ്‌ട്രേറ്റീവ് റിമൂവല്‍സാണ് കാനഡയില്‍ നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 8215 ആയി കുത്തനെ ഉയര്‍ന്നിരുന്നു.

Other News in this category



4malayalees Recommends