എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റില്‍ ; ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെ കൈകയില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണവും വാങ്ങിയാണ് യുവതി മുങ്ങിയത് ; കാമുകന്‍ 20 ഓളം കേസുകളിലെ പ്രതി

എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റില്‍ ; ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെ കൈകയില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണവും വാങ്ങിയാണ് യുവതി മുങ്ങിയത് ; കാമുകന്‍ 20 ഓളം കേസുകളിലെ പ്രതി
എട്ടുവയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി അറസ്റ്റില്‍. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലുമായി. തിരൂര്‍ സ്വദേശിനിയായ 27കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാമുകനായ തൃശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഹാരിസും സഹോദരനും നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. സ്ത്രീകളെ മൊബൈല്‍ഫോണിലൂടെ പരിചയപ്പെട്ട് സ്‌നേഹംനടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി.

ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെ കൈകയില്‍നിന്ന് 15 പവന്‍ സ്വര്‍ണാഭരണവും വാങ്ങിയാണ് യുവതി പോയത്. ഹാരിസിനെയും സഹായങ്ങള്‍ചെയ്ത സഹോദരന്‍ റഫീഖിനെയും പൊലീസ് തിരഞ്ഞുവരികയാണ്. യുവതിയെ ഹാരിസ് ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് താമസിപ്പിച്ചത്.

ഭര്‍ത്തൃപിതാവിന്റെയും ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. സംരക്ഷണം നല്‍കേണ്ട മാതാവ് കുട്ടിയെ ഉപേക്ഷിച്ചുപോയി കുട്ടിയുടെ അവകാശം ലംഘിച്ചുവെന്നാണ് കേസെന്നും പൊലീസ് പറഞ്ഞു. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 20ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈയിടെയാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.


Other News in this category4malayalees Recommends