ഒന്നു മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ച് കുട്ടികളെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട് അമ്മ ആത്മഹത്യ ചെയ്തു

ഒന്നു മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ച് കുട്ടികളെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട് അമ്മ ആത്മഹത്യ ചെയ്തു
ഒരു വയസ് മുതല്‍ ഏഴു വയസു വരെ പ്രായമുള്ള അഞ്ച് കുട്ടികളെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട് അമ്മ ആത്മഹത്യ ചെയ്തു. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗില്‍ ഡിസംബര്‍ എട്ടിനായിരുന്നു സംഭവം. ഒരു വയസ് മുതല്‍ ഏഴു വയസു വരെ പ്രായമുള്ള അഞ്ചു കുട്ടികളെ ഒരോരുത്തരെയായി തലയ്ക്ക് വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് വ്യാഴാഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് 25 വയസുള്ള ഒറിയാന്‍ മെയേഴ്‌സ് എന്ന യുവതി കൊലപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം പിതാവിനോടൊപ്പം പോയി താമസിച്ചതില്‍ പ്രകോപിതയായാണ് യുവതി ഇത്തരത്തില്‍ ചെയ്തത്. ഇവര്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

വീടിന് തീപിടിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോഴാണ് വീടിനകത്ത് വെടിയേറ്റ് മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസുള്ള കുട്ടികളുടെ കത്തി കരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്ന മാതാവിനേയും കാണാന്‍ സാധിച്ചത്. ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തി. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ച് കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പൊലീസ് നിഗമനം.

Other News in this category4malayalees Recommends