യുഎസില്‍ നിന്നും കോവിഡിനെ തുരത്താന്‍ അടിയന്തിര നടപടികളുമായി ബൈഡന്‍; നൂറ് ദിവസത്തെ മാസ്‌ക് ചലഞ്ചിന് പുറമെ വിദേശത്ത് നിന്ന് വരുന്നവര്‍ക്കെല്ലാം കോവിഡ് ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമാക്കി; മഹാമാരിയെ ചെറുക്കാന്‍ യുഎസുകാരെല്ലാം ഒരുമിക്കുമെന്ന് ബൈഡന്‍

യുഎസില്‍ നിന്നും കോവിഡിനെ തുരത്താന്‍ അടിയന്തിര നടപടികളുമായി ബൈഡന്‍; നൂറ് ദിവസത്തെ മാസ്‌ക് ചലഞ്ചിന് പുറമെ വിദേശത്ത് നിന്ന് വരുന്നവര്‍ക്കെല്ലാം കോവിഡ് ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമാക്കി; മഹാമാരിയെ ചെറുക്കാന്‍ യുഎസുകാരെല്ലാം ഒരുമിക്കുമെന്ന് ബൈഡന്‍

യുഎസില്‍ നിന്നും കോവിഡ് 19നെ വേരോടെ പിഴുതെറിയുന്നതിനുള്ള അടിയന്തിര നടപടികളാരംഭിച്ച് പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. മഹാമാരിക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനായി യുദ്ധസമയത്തിലേതിന് സമാനമായ നയങ്ങള്‍ നടപ്പിലാക്കാനാണ് താന്‍ ഒരുങ്ങുന്നതെന്ന് ബൈഡന്‍ പറയുന്നു. ഇതിന്റെ ഭാഗമായി വിദേശങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്കെല്ലാം കോവിഡ് ടെസ്റ്റും തുടര്‍ന്ന് ക്വാറന്റൈനും നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ നൂറ് ദിവസത്തെ മാസ്‌ക് ചലഞ്ചും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.


കോവിഡിനെ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് ഇനിയും മാസങ്ങളെടുക്കുമെങ്കിലും അതിനായി അമേരിക്കക്കാരെല്ലാം യോജിപ്പോടെ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുഎസിന്റെ 46ാം പ്രസിഡന്റായി ദിവസങ്ങള്‍ മാത്രം പിന്നിടവേയാണ് ബൈഡന്‍ നിര്‍ണായക നീക്കങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏവരും മാസ്‌ക് ധരിക്കണമെന്നതും നിര്‍ബന്ധമാക്കും. വിദേശത്ത് നിന്നും അമേരിക്കയിലേക്ക് വിമാനം കയറുന്നവരെല്ലാം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും യുഎസിലെത്തുന്നതിനെ തുടര്‍ന്ന് അവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകണമെന്നും ബൈഡന്‍ നിര്‍ദേശിക്കുന്നു.

ഇത് സംബന്ധിച്ച ഉത്തരവുകളില്‍ ഒപ്പ് വയ്ക്കവേയാണ് ഒരു വൈറ്റ്ഹൗസ് ചടങ്ങില്‍ വച്ച് ബൈഡന്‍ ഇവ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അമേരിക്കയിലേക്ക് വരുന്നവരെല്ലാം മാസ്‌ക് ധരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തണമെന്ന് യുഎസ് എയര്‍ലൈന്‍സുകളും അവരുടെ ജീവനക്കാരും കോവിഡിന്റെ തുടക്കത്തില്‍ തന്നെ ആവശ്യമുന്നയിച്ചിരുന്നു. വിമാനങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന നിരവധി യാത്രക്കാര്‍ നിരസിച്ചത് എയര്‍ലൈനുകളെ ബുദ്ധിമുട്ടിച്ചിട്ടും മുന്‍ പ്രസിഡന്റ് ട്രംപ് ഇത് പരിഹരിക്കുന്നതിന് താല്‍പര്യപ്പെട്ടിരുന്നില്ല. മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനോട് ട്രംപ് യോജിക്കാതിരുന്നത് രാജ്യത്ത് കോവിഡ് വഷളാകുന്നതിന് പ്രധാന കാരണമായിത്തീര്‍ന്നിരുന്നു.

Other News in this category



4malayalees Recommends