കാനഡയില്‍ നിന്നും ക്രിസ്മസിന് ഒരു മില്യണോളം പേര്‍ കോവിഡിനെ അവഗണിച്ച് വിദേശ ഹോളിഡേക്ക് പോയി; അത്യാവശ്യമല്ലാത്ത വിദേശയാത്രകളെല്ലാം റദ്ദാക്കണമെന്ന മുന്നറിയിപ്പുമായി ട്രൂഡോ; വിദേശത്ത് അര്‍മാദിക്കാന്‍ പോയത് പ്രൊവിന്‍ഷ്യല്‍ ലോക്ക്ഡൗണുകളെ ലംഘിച്ച്

കാനഡയില്‍ നിന്നും ക്രിസ്മസിന് ഒരു മില്യണോളം പേര്‍ കോവിഡിനെ അവഗണിച്ച് വിദേശ ഹോളിഡേക്ക് പോയി; അത്യാവശ്യമല്ലാത്ത വിദേശയാത്രകളെല്ലാം റദ്ദാക്കണമെന്ന മുന്നറിയിപ്പുമായി ട്രൂഡോ; വിദേശത്ത് അര്‍മാദിക്കാന്‍ പോയത് പ്രൊവിന്‍ഷ്യല്‍ ലോക്ക്ഡൗണുകളെ ലംഘിച്ച്
കാനഡയില്‍ കോവിഡ് രൂക്ഷമായിരിക്കുന്ന നിലവിലെ സാഹചര്യത്തിലും നിരവധി കാനഡക്കാര്‍ വിദേശങ്ങളിലേക്ക് നിര്‍ബാധം ഹോളിഡേ ആഘോഷിക്കാന്‍ പോകുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ രംഗത്തെത്തി. നിലവില്‍ വിദേശങ്ങളില്‍ അപകടകരമായ പുതിയ സ്‌ട്രെയിനുകളിലുള്ള കോവിഡ് വൈറസുകള്‍ പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് പോയി ഇവ രാജ്യത്തേക്ക് എത്തിക്കരുതെന്നും അദ്ദേഹം താക്കീതേകുന്നു.

രാജ്യത്തെ സമ്പന്നരും വെളുത്ത വര്‍ഗക്കാരുമായ നിരവധി കാനഡക്കാരും യുവജനങ്ങളുമായ ഒരു മില്യണോളം പേര്‍ ക്രിസമസിനോട് അനുബന്ധിച്ച് ഹോളിഡേ ആഘോഷിക്കാന്‍ വിവിധ രാജ്യങ്ങളിലേക്ക് പോയെന്ന് വെളിപ്പെട്ട സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പേകി ട്രൂഡോ രംഗത്തെത്തിയിരിക്കുന്നത്. പ്രൊവിന്‍ഷ്യല്‍ ലോക്ക്ഡൗണുകള്‍ രാജ്യത്ത് കര്‍ക്കശമായി നിലനില്‍ക്കുന്ന വേളയിലാണ് അതിനെ ലംഘിച്ച് നിരവധി പേര്‍ ഇത്തരത്തില്‍ വിദേശത്ത് ഹോളിഡേക്ക് പോയിരിക്കുന്നതെന്ന ആശങ്കയും ശക്തമാണ്.

മൊബൈല്‍ ഫോണ്‍ ഡാറ്റകളെ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിലൂടെയാണ് ഇത്രയധികം പേര്‍ കോവിഡ് ഭീഷണിക്കിടെ വിദേശ ഹോളിഡേക്ക് പോയിരിക്കുന്നത് വെളിപ്പെട്ടിരിക്കുന്നത്. ദി ഗ്ലോബ് ആന്‍ഡ് മെയിലിന് വേണ്ടി മാര്‍ക്കറ്റിംഗ് റിസര്‍ച്ച് ഫേമായ എന്‍വിറോണിക്‌സ് അനലിറ്റിക്‌സാണ് പ്രസ്തുത വിശകലനം നടത്തി ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറത്ത് വിട്ടിരിക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെയുള്ള എല്ലാ തരത്തിലുള്ള വിദേശയാത്രകളും ഒഴിവാക്കണമെന്ന് കാനഡക്കാരോട് ഫെഡറല്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് താക്കീതേകുന്നത് ലംഘിച്ചാണ് ഒരു മില്യണോളം കാനഡക്കാര്‍ ക്രിസ്മസിന് വിദേശ ഹോളിഡേക്ക് പോയിരിക്കുന്നതെന്നതും ആശങ്കയേറ്റുന്നു.

Other News in this category



4malayalees Recommends