ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയില്‍ 2021ല്‍ ശുഭപ്രതീക്ഷയും ആത്മവിശ്വാസവുമേറുന്നു; മുഖ്യ കാരണം കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട പത്തില്‍ ഒമ്പത് പേരും തൊഴിലിലേക്ക് തിരിച്ചെത്തിയതിനാല്‍; ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ മികച്ച പ്രകടനവുമായി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയില്‍ 2021ല്‍ ശുഭപ്രതീക്ഷയും ആത്മവിശ്വാസവുമേറുന്നു; മുഖ്യ കാരണം കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട പത്തില്‍ ഒമ്പത് പേരും തൊഴിലിലേക്ക് തിരിച്ചെത്തിയതിനാല്‍; ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ മികച്ച പ്രകടനവുമായി ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ കോവിഡ് 19 തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും തീര്‍ത്തും കരകയറിയിട്ടില്ലെങ്കിലും സാമ്പത്തികപരമായ പ്രതീക്ഷ രാജ്യത്ത് ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കാര്‍ വീണ്ടും തങ്ങളുടെ തൊഴിലുകളിലേക്ക് തിരിച്ചെത്തിയതാണ് ഇതിന് പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നത്. നിരവധി ഓസ്‌ട്രേലിയക്കാരുടെ പക്കല്‍ ഇപ്പോഴും പണം കുമിഞ്ഞ് കൂടിക്കിടക്കുന്നതിനാല്‍ പ്രോപ്പര്‍ട്ടി വിലകള്‍ വര്‍ധിക്കുന്നുമുണ്ട്.

രാജ്യത്ത് കോവിഡ് മൂര്‍ധന്യത്തിലെത്തിയ വേളയില്‍ തൊഴില്‍ നഷ്ടമായ പത്തില്‍ ഒമ്പത് പേരെന്ന തോതില്‍ നിലവില്‍ തൊഴില്‍ സേനയിലേക്ക് തിരിച്ചെത്തിയത് രാജ്യത്തെ സമ്പദ് ഘടനയുടെ പ്രതീക്ഷയേറ്റുകയാണ്. 2021 ല്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം സമ്പദ് വ്യവസ്ഥയില്‍ പോസിറ്റീവ് പ്രവണതകള്‍ പ്രകടമായിത്തുടങ്ങിയെന്നാണ് സൂചന. രാജ്യത്ത് വ്യാപകമായ ലോക്ഡൗണുകളില്ലാത്തതിനാല്‍ സാമ്പത്തിക വിദഗ്ധര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസം പുലര്‍ത്തുന്നുണ്ട്.

നിലവില്‍ ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക രംഗത്ത് ഏറ്റവും മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തി വരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിക്കും നവംബറിനുമിടയില്‍ രാജ്യത്തെ കുടുംബങ്ങളും ബിസിനസുകളും 200 ബില്യണ്‍ ഡോളറിലധികമാണ് സമ്പാദിച്ചിരിക്കുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ റെഗുലേറ്ററായ എപിആര്‍എയില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിനിടയിലും കുടുംബങ്ങളുടെ വരുമാനം കോവിഡിന് മുമ്പ് ഉയര്‍ന്നതായിരുന്നുവെന്നാണ് കോമണ്‍വെല്‍ത്ത് ബാങ്കിലെ ഓസ്‌ട്രേലിയന്‍ എക്കണോമിക്‌സ് തലവനായ ഗാരെത്ത് എയേര്‍ഡ് പറയുന്നത്.

Other News in this category



4malayalees Recommends