സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ വരും ദിവസങ്ങളില്‍ ചൂടുയരും; തീപിടിത്ത സാധ്യതയും ആരോഗ്യ പ്രശ്‌നങ്ങളുമേറുമെന്ന് മുന്നറിയിപ്പ്; ശരാശരിയേക്കാള്‍ 16 ഡിഗ്രി അധികം ചൂട്; വിക്ടോറിയ ,സൗത്ത് ഓസ്‌ട്രേലിയ, എന്‍എസ്ഡബ്ല്യൂ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രതൈ

സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ വരും ദിവസങ്ങളില്‍ ചൂടുയരും; തീപിടിത്ത സാധ്യതയും ആരോഗ്യ പ്രശ്‌നങ്ങളുമേറുമെന്ന് മുന്നറിയിപ്പ്; ശരാശരിയേക്കാള്‍ 16 ഡിഗ്രി അധികം ചൂട്; വിക്ടോറിയ ,സൗത്ത് ഓസ്‌ട്രേലിയ, എന്‍എസ്ഡബ്ല്യൂ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രതൈ

സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ വരും ദിവസങ്ങളില്‍ ചൂടുയരുമെന്നും ഇത് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളും തീപിടിത്ത സാധ്യതയുമേറുമെന്നുമുള്ള മുന്നറിയിപ്പ് ശക്തമായി. സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയിലെ മൂന്ന് സ്റ്റേറ്റുകളിലുളളവരെയായിരിക്കും കടുത്ത ചൂട് കൂടുതലായി ബാധിക്കാന്‍ പോകുന്നത്. വെസ്‌റ്റേണ്‍ എന്‍എസ്ഡബ്ല്യൂവില്‍ വീക്കെന്‍ഡിലും തുടര്‍ന്ന് അടുത്ത വാരത്തിന്റെ തുടക്കത്തിലും ശരാശരിയേക്കാള്‍ 16 ഡിഗ്രി അധികം ചൂടനുഭവപ്പെടും.


വരാനിരിക്കുന്ന നാല് ദിവസങ്ങളിലെങ്കിലും സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ ചൂടുയരുന്നത്. ഇതിന്റെ ഭാഗമായി ചിലയിടങ്ങളിലെ താപനില 45 ഡിഗ്രിയിലെത്തുകയും ചെയ്യും. താപനില പരിധി വിട്ടുയരുന്നതിനാല്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും കടുത്ത തീപിടിത്ത സാധ്യതയുണ്ടെന്നും ഏവരും മുന്‍കരുതലെടുക്കണമെന്നും ദി ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ് മുന്നറിയിപ്പേകുന്നു. സൗത്ത് കോസ്റ്റിലെ ബെഗയില്‍ തിങ്കളാഴ്ച താപനില 39 ഡിഗ്രിയിലെത്തിച്ചേരും. വെസ്റ്റേണ്‍ സിഡ്‌നിയിലും ഞായറും തിങ്കളും ഇതേ താപനിലയനുഭവപ്പെടും.

എന്‍എസ്ഡബ്ല്യൂവിന്റെ മറ്റ് ഭാഗങ്ങളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും താപനില 45 ഡിഗ്രിയാകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകുന്നത്. ഓസ്‌ട്രേലിയ ഡേയുടെ അന്നും താപനില വളരെ അധികരിക്കും. തുടര്‍ന്ന് ബുധനാഴ്ച വരെ താപനില താഴാനുള്ള സാധ്യതയില്ലെന്നും പ്രവചനമുണ്ട്. തിങ്കളാഴ്ച വിക്ടോറിയയില്‍ താപന 40 ഡിഗ്രിയ്ക്ക് മുകളിലേക്ക് പോകും. എന്‍എസ്ഡബ്ല്യൂ-വിക്ടോറിയ അതിര്‍ത്തി പട്ടണങ്ങളില്‍ താപനല 44 ഡിഗ്രി വരെ ഉയരും. നോര്‍ത്തേണ്‍ വിക്ടോറിയ, സൗത്ത് ഈസ്റ്റ് സൗത്ത് ഓസ്‌ട്രേലിയ, എന്‍എസ്ഡബ്ല്യൂ റിവെറിന റീജിയണ്‍ എന്നിവിടങ്ങളിലായിരിക്കും മുഖ്യമായും കടുത്ത ചൂടനുഭവപ്പെടുകയെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ മെറ്റീരിയോളജിസ്റ്റായ ജോനാതന്‍ ഹൗ പറയുന്നത്.

Other News in this category4malayalees Recommends