കല്ലമ്പലത്ത് നവവധുവിനെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണത്തിലേക്ക് നയിച്ച കാരണം എന്തെന്നറിയാതെ പോലീസ്. അന്തിമ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വൈകുന്നതും ആത്മഹത്യയെങ്കില്‍ മരണത്തിലേക്ക് നയിച്ച കാരണം ദുരൂഹമായി തുടരുന്നതും വെല്ലുവിളിയാവുകയാണ്. ഡോക്ടര്‍മാരില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം കൊലപാതകത്തിന് വിദൂര സാധ്യത മാത്രമാണുള്ളത്.
ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുന്‍പായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകള്‍. ഇത്രയുമാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളില്‍ വീട്ടിലെ കുളിമുറിയില്‍ കൈഞരമ്പുകളും കഴുത്തുമറ്റ് മരിച്ചുകിടന്ന ആതിരയുടെ മരണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം.
ജനുവരി 15ന് നടന്ന മരണത്തില്‍ അന്തിമ പോസ്റ്റ്മാര്‍ട്ടം ഇതുവരെ തയാറായിട്ടില്ല. കൊലപാതകമാണെങ്കില്‍ ഫോറന്‍സിക് സയന്‍സില്‍ അവഗാഹമുള്ള ഒരാള്‍ക്ക് മാത്രം നടത്താവുന്നത് എന്നാണ് വിലയിരുത്തല്‍.