യുഎസില്‍ വളര്‍ന്ന് വരുന്ന അഭ്യന്തര ഭീകവാദത്തെ അടിച്ചമര്‍ത്താന്‍ ഒരുങ്ങി ബൈഡന്‍; കാപിറ്റോള്‍ ആക്രമണം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അഭ്യന്തര ഭീകവാദത്തെക്കുറിച്ച് പഠിക്കാന്‍ തന്റെ ഇന്റലിജന്‍സ് സമൂഹത്തെ നിയോഗിച്ച് പ്രസിഡന്റ്

യുഎസില്‍ വളര്‍ന്ന് വരുന്ന അഭ്യന്തര ഭീകവാദത്തെ അടിച്ചമര്‍ത്താന്‍ ഒരുങ്ങി ബൈഡന്‍; കാപിറ്റോള്‍ ആക്രമണം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അഭ്യന്തര ഭീകവാദത്തെക്കുറിച്ച് പഠിക്കാന്‍ തന്റെ ഇന്റലിജന്‍സ് സമൂഹത്തെ നിയോഗിച്ച് പ്രസിഡന്റ്

യുഎസില്‍ വളര്‍ന്ന് വരുന്ന അഭ്യന്തര ഭീകവാദത്തെക്കുറിച്ച് പഠിക്കാന്‍ തന്റെ ഇന്റലിജന്‍സ് സമൂഹത്തെ നിയോഗിച്ച് യുഎസിലെ പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. യുഎസ് കാപിറ്റോളില്‍ മുന്‍ പ്രസിഡന്റ് ട്രംപിന്റെ അനുയായികള്‍ അഴിഞ്ഞാടി ദിവസങ്ങള്‍ തികയുന്നതിന് മുമ്പാണ് ഇത്തരം സംഭവങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നിര്‍ണായക ചുവട് വയ്പുമായി ബൈഡന്‍ രംഗത്തെത്തിയിരിക്കുന്നത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പ്‌സാകിയാണ് വെള്ളിയാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.


തീവ്രവാദപരമായ ആശങ്ങളാല്‍ പ്രചോദിതരായി അമേരിക്കന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നത് രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നുവെന്നും ജെന്‍ സമ്മതിക്കുന്നു. നിലവില്‍ അഭ്യന്തരതലത്തില്‍ വളര്‍ന്ന് വരുന്ന തീവ്രവാദത്തെ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്നാണ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. 2001 സെപ്റ്റംബര്‍ 11ലെ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന് രൂപീകരിച്ച ഓഫീസാണ് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത് സര്‍ക്കാര്‍ വിരുദ്ധ ആക്ടിവിസ്റ്റുകളാണെന്നും അതായത് അരാജക വാദികളും സംഘടിതരുമായ ആക്രമികളാണ് ഇതിന് പിന്നിലെന്നും എഫ്ബിഐ ഡയറക്ടറായ ക്രിസ് റേ എടുത്ത് കാട്ടുന്നു. ഇത്തരത്തിലുള്ള അഭ്യന്തര ഭീകരവാദം രാജ്യ സുരക്ഷക്ക് കടുത്ത ഭീഷണിയാകുന്നുവെന്നാണ് ജെന്‍ പ്‌സാകി മുന്നറിയിപ്പേകുന്നു. ഇവയെ അടിച്ചമര്‍ത്തുന്നതിനാണ് പുതിയ നീക്കത്തിലൂടെ ബൈഡന്‍ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്.

Other News in this category



4malayalees Recommends