കാനഡയുടെ നിരവധി ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു;കടുത്ത ലോക്ക്ഡൗണുകളടക്കമുള്ള നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്ന് വിദഗ്ധര്‍; കേസുകള്‍ കുറയുന്നതിന്റെ ബലത്തില്‍ കോവിഡ് നിയമങ്ങള്‍ പിന്തുടരുന്നതില്‍ അലംഭാവം പുലര്‍ത്തരുതെന്ന് മുന്നറിയിപ്പ്

കാനഡയുടെ നിരവധി ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നു;കടുത്ത ലോക്ക്ഡൗണുകളടക്കമുള്ള നിയന്ത്രണങ്ങള്‍ ഫലം കണ്ട് തുടങ്ങിയെന്ന് വിദഗ്ധര്‍; കേസുകള്‍ കുറയുന്നതിന്റെ ബലത്തില്‍ കോവിഡ് നിയമങ്ങള്‍ പിന്തുടരുന്നതില്‍ അലംഭാവം പുലര്‍ത്തരുതെന്ന് മുന്നറിയിപ്പ്
കാനഡയുടെ നിരവധി ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ കുറയുന്നുവെന്ന ആശ്വാസകരമായ കണക്കുകള്‍ പുറത്ത് വന്നു. എന്നാല്‍ കേസുകള്‍ ചിലയിടങ്ങളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുറയുന്നത് കടുത്ത നിയന്ത്രണങ്ങളുള്ളതിനാലാണെന്നും അമിതമായ ആത്മവിശ്വാസത്താല്‍ കോവിഡ് നിയമങ്ങള്‍ പിന്തുടരുന്നതില്‍ അലംഭാവം പുലര്‍ത്തരുതെന്നുമുള്ള മുന്നറിയിപ്പേകി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുമുണ്ട്. വ്യാപകമായ കര്‍ഫ്യൂ നിലവിലുള്ള ക്യൂബെക്കില്‍ കേസുകളില്‍ നല്ല കുറവുണ്ട്.

കേസുകളുടെ ഏഴ് ദിവസത്തെ ശരാശരിയില്‍ തുടര്‍ച്ചയായി 11 ദിവസത്തെ കുറവാണ് ഒന്റാറിയോവില്‍ പ്രകടമായിരിക്കുന്നത്. കോവിഡ് കേസുകളുടെ കാര്യത്തിലുള്ള ദീര്‍ഘകാല പ്രവണതകളെ അറിയുന്നതിന് ഏഴ് ദിവസത്തെ ശരാശരി പ്രതിദിന കേസുകളേക്കാള്‍ ഉപകരിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ഈ കണക്ക് കൂടുതല്‍ ആശ്വാസമേകുന്നുണ്ട്. ദേശീയ തലത്തില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഇടിവുണ്ടെന്ന് സ്ഥിരീകരിച്ച് രാജ്യത്തെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം രംഗത്തെത്തിയിട്ടുണ്ട്.

സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള രോഗനിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങിയെന്നതിനുള്ള തെളിവാണിതെന്നും ഡോ. തെരേസ എടുത്ത് കാട്ടുന്നു. ഇത്തരത്തില്‍ കേസുകള്‍ സ്ഥിരമായി കുറയുന്നതിന് ഈ മാനദണ്ഡങ്ങള്‍ പര്യാപ്തമാണോയെന്ന് ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നുവെന്നും അവര്‍ മുന്നറിയിപ്പേകുന്നു. മിക്ക പ്രൊവിന്‍സുകളിലും കേസുകള്‍ കുറയുന്നുവെന്നാണ് സൈമണ്‍ ഫ്രാസര്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡീസീസ് മോഡെല്ലറായ കരോലിനെ കോലിജിന്‍ അഭിപ്രായപ്പെടുന്നത്.

അറ്റ്‌ലാന്റിക് കാനഡയില്‍ വളരെ ചുരുക്കം കോവിഡ് കേസുകളേ നിലവിലുള്ളുവെന്ന് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മാനിട്ടോബ, ആല്‍ബര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ, എന്നിവിടങ്ങളിലും ഒരു മാസത്തിലധികമായി ലോക്ക്ഡൗണുകളെ തുടര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്നുണ്ട്. സാസ്‌കറ്റ് ച്യൂവാനില്‍ പ്രതിദിനം ശരാശരി 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Other News in this category



4malayalees Recommends