പത്തുവയസുകാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍ ; മദ്യപിച്ചെത്തുന്ന പിതാവില്‍ നിന്ന് കുട്ടികള്‍ ഏറ്റുവാങ്ങിയത് സമാനതകളില്ലാത്ത ക്രൂരത

പത്തുവയസുകാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍ ; മദ്യപിച്ചെത്തുന്ന പിതാവില്‍ നിന്ന് കുട്ടികള്‍ ഏറ്റുവാങ്ങിയത് സമാനതകളില്ലാത്ത ക്രൂരത
പത്തുവയസുകാരിയായ മകളെ തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. മധ്യപ്രദേശ് റായ്‌സെന്‍ ജില്ലയില്‍ ഡാബി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് നിന്നുള്ള മുപ്പതുകാരനാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് ഇവര്‍ താമസിക്കുന്ന പ്രദേശത്തെ ഗ്രാമമുഖ്യനാണ് പൊലീസിന് വിവരം നല്‍കിയത്. ലഭിച്ച സൂചനകള്‍ അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇരയായ പെണ്‍കുട്ടിയെയും ഏഴും അഞ്ചും വയസുള്ള രണ്ട് സഹോദരങ്ങളെയും ആ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി.

ഇവിടെ നടന്ന കൗണ്‍സിലിംഗിലാണ് മാസങ്ങളോളം നീണ്ട ക്രൂര ലൈംഗികഅതിക്രമങ്ങള്‍ സംബന്ധിച്ച് കുട്ടി വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി 14 മകര സംക്രാന്തി ദിനത്തില്‍ മദ്യപിച്ചെത്തിയ പിതാവ് തന്നെ തുടര്‍ച്ചയായി പലതവണ ബലാത്സംഗം ചെയ്തുവെന്നും ഇതോടെ ആരോഗ്യനില വഷളായെന്നുമാണ് ആ പത്തുവയസുകാരി വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നാല് മാസങ്ങളായി ഈ അതിക്രമങ്ങള്‍ തുടരുന്നുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ആവര്‍ത്തിച്ചുള്ള പീഡനം മൂലം അടിവയറ്റിലും അരയ്ക്ക് കീഴ്‌പോട്ടുമുള്ള ഭാഗത്തും അതി കഠിനമായ വേദന അനുഭവപ്പെട്ട കുട്ടി അയല്‍വാസികളായ ചില സ്ത്രീകളോട് വിവരം തുറന്നു പറയുകയായിരുന്നു. ഇവരാണ് വിഷയം ഗ്രാമമുഖ്യന്റെ ശ്രദ്ധയില്‍പ്പെടുത്തിയതും പൊലീസ് ഇടപെടല്‍ ഉണ്ടായത്.

കുട്ടികളുടെ അമ്മയും അച്ഛനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. വഴക്കും കലഹവും പതിവായതോടെ ഭാര്യ മൂന്നു മക്കളെയും കൂട്ടി തന്റെ മാതാപിതാക്കളുടെ വീട്ടിലെത്തി. എന്നാല്‍ നാല് മാസം മുമ്പ് പ്രതി ഇവിടെയെത്തി മക്കളെ തിരികെ കൂട്ടിക്കൊണ്ടുവന്നു. ദിവസകൂലിക്ക് ജോലി ചെയ്യുന്ന ഇയാള്‍ ഒരു വാടകവീട്ടിലാണ് മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്നത്. മക്കളെ വീട്ടില്‍ തനിച്ചാക്കിയാണ് എല്ലാ ദിവസവും ഇയാള്‍ ജോലിക്ക് പോകുന്നത്. മടങ്ങി വരുന്നതാകട്ടെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലും.

ഈ സമയത്താണ് മൂത്തമകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നത്. വേദനയും ബുദ്ധിമുട്ടും സഹിക്കവയ്യാതെ ആയതോടെയാണ് പെണ്‍കുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞതെന്നാണ് ഡാബി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സമ്പദ് സിംഗ് അറിയിച്ചത്. പെണ്‍കുട്ടി വെളിപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ദേശപ്രകാരമാണ് പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്.

Other News in this category4malayalees Recommends