'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', അര്‍ധരാത്രിയില്‍ ഫേസ്ബുക്കില്‍ കുറിച്ച ഈ വരികള്‍ സുഹൃത്തുക്കള്‍ തമാശയായി കണ്ടു ; ഒടുവില്‍ അറിഞ്ഞത് മരണ വാര്‍ത്ത

'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', അര്‍ധരാത്രിയില്‍ ഫേസ്ബുക്കില്‍ കുറിച്ച ഈ വരികള്‍ സുഹൃത്തുക്കള്‍ തമാശയായി കണ്ടു ; ഒടുവില്‍ അറിഞ്ഞത് മരണ വാര്‍ത്ത
'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', പ്രശാന്ത് അര്‍ധരാത്രിയില്‍ ഫേസ്ബുക്കില്‍ കുറിച്ച ഈ വരികള്‍ സുഹൃത്തുക്കള്‍ തമാശയായിട്ടാണ് കണ്ടത്. എന്നാല്‍ നേരം പുലര്‍ന്നപ്പോഴേക്കും വരികള്‍ അച്ചട്ടായി. സുഹൃത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഒമാനിലെ പ്രവാസി മലയാളികള്‍.

പത്തനംതിട്ട കോന്നി പയ്യാനമണ്‍ സ്വദേശിയായ പ്രശാന്ത് തമ്പിയാണ് (33) വെള്ളിയാഴ്ച രാത്രിയോടെ ഒമാനില്‍ തൂങ്ങി മരിച്ചത്. അന്നേ ദിവസം രാത്രി പന്ത്രണ്ടരയോടെ ഫേസ്ബുക്കില്‍ മരിക്കാന്‍ പോകുകയാണെന്ന് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് പ്രശാന്തിന്റെ ആത്മഹത്യ.

അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്'; എന്നാണ് പ്രശാന്ത് ഫേസ്ബുക്കില്‍ എഴുതിയത്. തമാശ രീതിയില്‍ എഴുതിയ കുറിപ്പാണെന്ന് കരുതിയ സുഹൃത്തുക്കള്‍ പക്ഷേ മണിക്കൂറുകള്‍ക്കകം കേട്ടത് അടുത്ത സുഹൃത്തിന്റെ ആത്മഹത്യാ വാര്‍ത്തയാണ്.

ജെസിബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങിയാണ് പ്രശാന്ത് ജീവനൊടുക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് സങ്കടവും ആദരാഞ്ജലികളും പങ്കുവെച്ചത്.

ഒമാനില്‍ ജെസിബി ഓപറേറ്ററായിരുന്നു പ്രശാന്ത്. ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്വയിലേക്ക് വന്നത്. നിസ്വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.

Other News in this category4malayalees Recommends