56 ഇഞ്ചുകാരന്‍ മാസങ്ങളായി 'ചൈനയെന്ന്' ഉരിയാടുന്നില്ല! സിക്കിമിലെ ഇന്ത്യചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

56 ഇഞ്ചുകാരന്‍ മാസങ്ങളായി 'ചൈനയെന്ന്' ഉരിയാടുന്നില്ല! സിക്കിമിലെ ഇന്ത്യചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
സിക്കിമിലെ നാകു ലായില്‍ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ അടിപൊട്ടിയെന്ന വാര്‍ത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 56 ഇഞ്ചുകാരന്‍ മാസങ്ങളായി ചൈനയെന്ന് മിണ്ടുന്നില്ലെന്നാണ് രാഹുലിന്റെ പരിഹാസം.

ഇന്ത്യചൈന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശബ്ദതയെ രാഹുല്‍ ചോദ്യം ചെയ്തു. ചൈനാക്കാര്‍ ഇന്ത്യയില്‍ കടന്നുകയറി വികസനം നടത്തുമ്പോഴാണ് പ്രധാനമന്ത്രി ചൈനയെന്ന് മാസങ്ങളായി മിണ്ടാതിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

'ചൈന ഇന്ത്യന്‍ അതിര്‍ത്തി കടന്ന് വികസനം നടത്തുകയാണ്. 56 ഇഞ്ചുകാരന്‍ ചൈനയെന്ന വാക്ക് പോലും മാസങ്ങളായി ഉച്ചരിക്കുന്നില്ല. ചൈനയെന്ന വാക്ക് ഉപയോഗിച്ച് അദ്ദേഹത്തിന് വീണ്ടും തുടങ്ങാം', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തത് കൊണ്ടാണ് ചൈനയ്ക്ക് ധൈര്യം വന്നിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ഇന്ത്യയുടെ ഭൂമിയില്‍ ചൈന കടന്നുകയറുമ്പോഴും ആ രാജ്യത്തിന്റെ പേര് പറയാന്‍ പോലും പ്രധാനമന്ത്രിക്ക് സാധിക്കുന്നില്ലെന്ന് ശനിയാഴ്ച ഈറോഡില്‍ സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

നോര്‍ത്ത് സിക്കിമിലെ നാകു ലായില്‍ ഇന്ത്യചൈന സംഘര്‍ഷത്തില്‍ ഇരുപതോളം ചൈനീസ് സൈനികര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. നാല് ഇന്ത്യന്‍ സൈനികര്‍ക്കും പരുക്കേറ്റു. ജനുവരി 20ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ നേരിടുകയായിരുന്നു. പ്രശ്‌നം പ്രാദേശിക കമ്മാന്‍ഡര്‍മാരുടെ ചര്‍ച്ചയില്‍ പരിഹരിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.


Other News in this category4malayalees Recommends