കാനഡ കോവിഡിനിടയിലും ശേഷവും പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് തുടരും; 2021-23 ഇമിഗ്രേഷന്‍ പ്ലാന്‍ പ്രകാരം പ്രതിവര്‍ഷം നാല് ലക്ഷത്തോളം കുടിയേറ്റക്കാരെയെത്തിക്കും; ചെറിയ നഗരങ്ങളില്‍ കുടിയേറാന്‍ പ്രേരിപ്പിക്കുന്ന മുനിസിപ്പല്‍ നോമിനീ പ്രോഗ്രാം

കാനഡ കോവിഡിനിടയിലും ശേഷവും പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് തുടരും; 2021-23 ഇമിഗ്രേഷന്‍ പ്ലാന്‍ പ്രകാരം പ്രതിവര്‍ഷം നാല് ലക്ഷത്തോളം കുടിയേറ്റക്കാരെയെത്തിക്കും;  ചെറിയ നഗരങ്ങളില്‍ കുടിയേറാന്‍ പ്രേരിപ്പിക്കുന്ന മുനിസിപ്പല്‍ നോമിനീ പ്രോഗ്രാം
കോവിഡിനിടയിലും ശേഷവും കാനഡ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് തുടരുമെന്നുറപ്പേകി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെഡിസിനോ രംഗത്തെത്തി. കോവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യത്തിന്റെ ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ നിലവിലെ അവസ്ഥ കനേഡിയന്‍ ടെലിവിഷനിലൂടെ വിശദീകരിക്കവേയാണ് മാര്‍കോ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതി ഇവിടേക്ക് വരുന്ന കുടിയേറ്റക്കാരെ ആശ്രയിച്ചായതിനാല്‍ ഏതൊരു സാഹചര്യത്തിലും കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് കൈക്കൊള്ളുകയെന്നും മാര്‍കോ പറയുന്നു.

2021-23 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ പ്രകാരം വരാനിരിക്കുന്ന വര്‍ഷങ്ങളിലോരോന്നിലും പ്രതിവര്‍ഷം നാല് ലക്ഷത്തോളം കുടിയേറ്റക്കാരെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമെന്നാണ് മാര്‍കോ .2021-23 ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാനിനെ മുന്‍നിര്‍ത്തി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പറയുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റ ടാര്‍ജറ്റാണിത്. കാനഡയില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ കുടിയേറ്റക്കാര്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അത്യാശ്യ സര്‍വീസുകള്‍ അടക്കമുള്ള മേഖലകളിലേക്ക് വിദേശ തൊഴിലാളികള്‍ അനിവാര്യമാണെന്നും അതിനാല്‍ കുടിയേറ്റത്തെ എന്നും കാനഡ പ്രോത്സാഹിപ്പിക്കുമെന്നും മാര്‍കോ ആവര്‍ത്തിക്കുന്നു.

അര്‍ഹരായ പെര്‍മനന്റ് റെസിഡന്റുമാര്‍ത്ത് തങ്ങളുടെ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാവുന്ന പുതിയ പൈലറ്റ് പ്രോഗ്രാം ആരംഭിക്കുന്നുവെന്നും മാര്‍കോ വെളിപ്പെടുത്തുന്നു. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗതിക്കുന്നുണ്ടെന്നു അദ്ദേഹം പറയുന്നു. കാനഡയിലെ ചെറിയ സിറ്റികളില്‍ സെറ്റില്‍ ചെയ്യാന്‍ കുടിയേറ്റക്കാരെ പ്രചോദിപ്പിക്കുന്ന പുതിയ പ്രോഗ്രാമായ മുനിസിപ്പല്‍ നോമിനീ പ്രോഗ്രാമിന്റെ വിശദാംശങ്ങളും മാര്‍കോ പുറത്ത് വിട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends