മുന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍; അധ്യാപികയെ ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തി ഇസ്രയേല്‍; കാത്തിരിക്കുന്നത് 74 പീഡന കേസുകള്‍!

മുന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍; അധ്യാപികയെ ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തി ഇസ്രയേല്‍; കാത്തിരിക്കുന്നത് 74 പീഡന കേസുകള്‍!
ഓസ്‌ട്രേലിയയില്‍ മുന്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത മുന്‍ അധ്യാപികയെ നാടുകടത്തില്‍ ഇസ്രയേല്‍. ആറ് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍, ഇരുരാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധത്തെ പോലും വൃണപ്പെടുത്തിയ ശേഷമാണ് മല്‍കാ ലെയ്ഫര്‍ എന്ന മുന്‍ അധ്യാപികയെ ഇസ്രയേല്‍ ഓസ്‌ട്രേലിയയിലേക്ക് നാടുകടത്തിയത്.

ഓസ്‌ട്രേലിയയില്‍ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന് 74 കുറ്റങ്ങളിലാണ് ഇവരെ അന്വേഷിച്ച് വരുന്നത്. കൊറോണാവൈറസ് മഹാമാരി വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേല്‍ അന്താരാഷ്ട്ര വ്യോമഗതാഗതം നിര്‍ത്തിവെയ്ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് മല്‍കാ ലെയ്ഫറെ നാടുകടത്തിയത്. കൈകളും, കാലുകളും വിലങ്ങിട്ട അവസ്ഥയിലാണ് ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ അധ്യാപിക പ്രത്യക്ഷപ്പെട്ടത്.

മെല്‍ബണിലെ ജൂത സ്‌കൂളിലെ നിരവധി മുന്‍ വിദ്യാര്‍ത്ഥികളെയാണ് ലെയ്ഫര്‍ പീഡിപ്പിച്ചതായി ആരോപണമുള്ളത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് വാദിച്ച് 2014 മുതല്‍ നാടുകടത്തല്‍ ഭീഷണിയെ ഇവര്‍ നേരിടുകയാണ്. എന്നാല്‍ കേസ് വൈകിക്കുന്നത് ഓസ്‌ട്രേലിയന്‍ അധികൃതരുടെയും, ജൂത നേതാക്കളുടെയും വിമര്‍ശനത്തിന് ഇടയാക്കി.

ഡാസി എല്‍റിച്ച്, നിക്കോള്‍ മെയെര്‍, എല്ലി സാപ്പര്‍ എന്നീ സഹോദരിമാരാണ് അധ്യാപികയുടെ പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മെല്‍ബണിലെ ഓര്‍ത്തഡോക്‌സ് സ്‌കൂളില്‍ മറ്റ് നിരവധി ഇരകളുണ്ടെന്ന് ഇവര്‍ പറുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പുറത്തുവന്നതോടെ 2008ല്‍ മെബല്‍ബണില്‍ നിന്ന് മുങ്ങിയ ലെയ്ഫര്‍ ഇതുവരെ ഇസ്രയേലില്‍ താമസിച്ച് വരിയായിരുന്നു. ലെയ്ഫറിനെ രക്ഷിക്കാന്‍ ഇവരുടെ മാനസിക ആരോഗ്യം ശരിയല്ലെന്ന് വരെ ചില മന്ത്രിമാരുടെ സഹായത്തോടെ സര്‍ട്ടിഫൈ ചെയ്‌തെന്നാണ് ആരോപണം.


Other News in this category4malayalees Recommends