ഒമാനില്‍ മാളുകളിലും വാഹന ഏജന്‍സികളിലും ഇനി പ്രവാസികള്‍ക്ക് ജോലി ലഭിക്കില്ല; വിസാ കാലാവധിയും പുതുക്കില്ല

ഒമാനില്‍ മാളുകളിലും വാഹന ഏജന്‍സികളിലും ഇനി പ്രവാസികള്‍ക്ക് ജോലി ലഭിക്കില്ല; വിസാ കാലാവധിയും പുതുക്കില്ല
കുവൈത്തിന് പിന്നാലെ വിവിധ മേഖലകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കി ഒമാനും. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയിലടക്കം വിവിധ തസ്തികകളില്‍ നിന്നും വിദേശപൗരന്മാരെ ഒഴിവാക്കുന്നത്.

ഇന്‍ഷുറന്‍സ് കമ്പനികളിലെ ഫിനാഷ്യല്‍- അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍, ബ്രോക്കറേജ് ജോലികള്‍, മാളുകളിലെ സാധനങ്ങള്‍ തരംതിരിക്കല്‍, വില്‍പന, അക്കൗണ്ടിംഗ്, മണി എക്‌സ്‌ചേഞ്ച്, വാഹന ഏജന്‍സികളിലെ അക്കൗണ്ടിംഗ് ജോലികള്‍, വാഹനങ്ങളുടെ വില്‍പന, ഓഡിറ്റിംഗ് തുടങ്ങിയ ജോലികളില്‍ ഇനി മുതല്‍ സ്വദേശികളെ മാത്രമേ നിയമിക്കുകയുള്ളു. ഈ ജോലികളില്‍ വിദേശികള്‍ക്ക് പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

അധ്യാപനരംഗത്തും ഇനി മുതല്‍ വിദേശികള്‍ക്ക് അവസരമുണ്ടാവുകയില്ലെന്ന് ഒമാന്‍ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസാ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കില്ല.

പുതിയ ഉത്തരവ് നിരവധി മലയാളി പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം നടപ്പിലാക്കിയ മേഖലകളിലെല്ലാം വിവിധ തസ്തികകളിലായി നിരവധി മലയാളികളാണ് ജോലി ചെയ്തുവരുന്നത്. വിസ പുതുക്കി നല്‍കിയില്ലെങ്കില്‍ ആയിര കണക്കിന് പേര്‍ക്കായിരിക്കും ജോലി നഷ്ടപ്പെടുക.

Other News in this category



4malayalees Recommends