സൗദിയില്‍ നാല് ലക്ഷത്തോളം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ നാല് ലക്ഷത്തോളം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം
സൗദിയില്‍ ഇതുവരെ നാല് ലക്ഷത്തോളം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ കമ്പനികളുടെ വാക്‌സിന്‍ സൗദിയില്‍ എത്തിതുടങ്ങുന്നതോടെ വാക്‌സിനേഷന്‍ പദ്ധതി വേഗത്തിലാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷം സെപ്തംബറോടെ സൗദി അറേബ്യ കോവിഡിനെതിരെ സാമൂഹിക പ്രതിരോധശേഷി കൈവരിച്ചേക്കുമെന്ന് പൊതുജനാരോഗ്യ അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജുഖ്ദാര്‍ പറഞ്ഞു. അതിനു ശേഷമായിരിക്കും ആരോഗ്യ മുന്‍കരുതല്‍ നടപടികളില്‍ ഇളവ് വരുത്തുന്ന കാര്യം ആലോചിക്കുക. കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതോടെ മാത്രമേ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനാകൂ.

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇത് വരെ 3,91,643 ഡോസ് വാക്‌സിനുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്. ആഴ്ച തോറം ഒരു ലക്ഷം ഡോസ് വാക്‌സിന്‍ സൗദിയിലെത്തിക്കുവാനാണ് ഫൈസര്‍ കമ്പനിയുമായുള്ള ധാരണ. കൂടാതെ ആസ്ട്ര സെനക്ക, മോഡേണ തുടങ്ങിയ കമ്പനികള്‍ക്കും വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. ഇതുകൂടി രാജ്യത്ത് എത്തുന്നതോടെ, കൂടുതല്‍ ആളുകളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാനാകും.



Other News in this category



4malayalees Recommends