കര്‍ഷക സമരം റിപ്പബ്ലിക് സംഘര്‍ഷത്തില്‍ കലാശിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നാല്‍ ഇപ്പോള്‍ അടിയില്‍ നിന്ന് രക്ഷനേടാന്‍ ചെങ്കോട്ടയുടെ മതില് ചാടിക്കടന്ന് ഓടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ചെങ്കോട്ടയുടെ മകുടങ്ങളില്‍ വരെ കയറുകയും കൊടിമരത്തില്‍ സിഖ്(ഖല്‍സ) പതാക നാട്ടുകയും ചെയ്ത പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് രക്ഷപെടാനായി 15 അടി ഉയരമുള്ള ചെങ്കോട്ടയുടെ ചുറ്റുമതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എടുത്ത് ചാടുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
41 പേലീസുകാര്‍ക്ക് ചെങ്കോട്ടയില്‍ വെച്ചാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭൂരിഭാഗം പേര്‍ക്കും കൈ, കാലുകള്‍ക്ക് ക്ഷതം ഏറ്റതായി ഡല്‍ഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അക്രമത്തിനിടെ പോലീസിനെ മര്‍ദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ മുന്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ ലംഘിച്ച് മനപ്പൂര്‍വ്വം കലാപം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സമരം പൊളിക്കാന്‍ നീക്കിയ നയത്തിന്റെ ഭാഗമാണ് അക്രമമെന്നും അക്രമം നടത്തിയത് കര്‍ഷകരല്ലെന്നുമാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.