മൂന്നര പതിറ്റാണ്ട് പിന്നിട്ട കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവസാരഥികള്‍

മൂന്നര പതിറ്റാണ്ട് പിന്നിട്ട കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് നവസാരഥികള്‍
സൗത്ത് ഫ്‌ളോറിഡ: അമേരിക്കയിലെ മലയാളി സംഘടനകളില്‍ ഏറ്റവും പഴക്കമുള്ളതും, പ്രവര്‍ത്തന മികവിലും അംഗബലത്തിലും മുമ്പന്തിയില്‍ നില്‍ക്കുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുപ്പത്തെട്ടാം വര്‍ഷത്തിലേക്ക്. ജോര്‍ജ് മാലിയിലിന്റെ നേതൃത്വത്തിലുള്ള 2021ലെ ഭരണസമിതി ചുമതലയേറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

2021ലെ ഭാരവാഹികളായി ജോര്‍ജ് മാലിയില്‍ (പ്രസിഡന്റ്), ഡെല്വിയ വാത്തേലില്‍ (വൈസ് പ്രസിഡന്റ്), ജയിംസ് മറ്റം (സെക്രട്ടറി), മോന്‍സി ജോര്‍ജ് (ട്രഷറര്‍), സതീഷ് കുറുപ്പ് (ജോയിന്റ് സെക്രട്ടറി), ജിജോ ജോസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സിറില്‍ ചോരത്ത്, എല്‍ദോ രാജു, ജോര്‍ജ് പള്ളിയാന്‍, ഷാജന്‍ കുറുപ്പുമഠം, ഷേര്‍ളി തോമസ്, തോമസ് ജോര്‍ജ്, ടോം ജോര്‍ജ്, സൈമണ്‍ സൈമണ്‍ എന്നിവരും പ്രസിഡന്റാ ഇലക്ട് 2022 ആയി ബിജു ആന്തണിയേയും, എക്‌സ് ഒഫീഷ്യോ ആയി ജോജി ജോണിനേയും തെരഞ്ഞെടുത്തു.

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്രദമായ സ്പാനീഷ് ഭാഷാ ക്ലാസ് ജനുവരി ആറാം തീയതി ആരംഭിച്ചു. ആറു മാസം നീണ്ടുനില്‍ക്കുന്ന ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ ആവശ്യമുള്ളവര്‍ വീല്‍ചെയറുകള്‍ഈ വര്‍ഷം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Other News in this category



4malayalees Recommends