ഇന്ത്യന്‍ റിപ്പബ്ലിക് ദിനം കരിദിനമായി ; കര്‍ഷക നിയമം പിന്‍വലിക്കാതെ കര്‍ഷകര്‍ പിന്മാറരുത് ; ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ മുതലാക്കി പാകിസ്ഥാന്‍

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം കരിദിനമായി ; കര്‍ഷക നിയമം പിന്‍വലിക്കാതെ കര്‍ഷകര്‍ പിന്മാറരുത് ; ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ മുതലാക്കി പാകിസ്ഥാന്‍
ഇന്ത്യന്‍ റിപ്പബ്ലിക് ദിനം കരിദിനമായെന്ന് പ്രചരിപ്പിച്ച് പാകിസ്ഥാനികള്‍. ഇന്ത്യന്‍ റിപ്പബ്‌ളിക് കരിദിനമെന്ന ടാഗ് ഉപയോഗിച്ച് നിരവധി ട്വീറ്റുകളാണ് പാകിസ്ഥാനികള്‍ പങ്കുവെച്ചിരിക്കുന്നത്. കര്‍ഷക നിയമം പിന്‍വലിക്കാതെ പിന്മാറരുതെന്ന് സമരക്കാരോട് ആഹ്വാനം ചെയ്യുകയാണ് ഇവര്‍.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ നടത്തിയ പ്രകടനത്തില്‍ ആവേശം കൊണ്ടുള്ള പോസ്റ്റുകളാണ് പലതും.

പാകിസ്ഥാനില്‍ പങ്കുവെയ്ക്കുന്ന മിക്ക ട്വീറ്റുകളും ചെന്നവസാനിക്കുന്നത് കശ്മീര്‍ വിഷയത്തിലാണെന്നതും മറ്റൊരു ശ്രദ്ധേയ കാര്യമാണ്.

കശ്മീരികള്‍ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന പോലെ സിഖുകാര്‍ ഇന്ത്യയില്‍ നിന്ന് രക്ഷപെടാനായി ശ്രമിക്കുകയാണെന്നും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയില്‍ നടന്ന സംഘര്‍ഷം ഖാലിസ്ഥാന്‍ വാദത്തെ ഉയര്‍ത്തി വ്യാഖ്യാനിക്കുകയാണവര്‍. ചരിത്ര നിമിഷമാണെന്നും ഇന്ത്യന്‍ പതാക മാറ്റി ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയെന്നും ചിലര്‍ പോസ്റ്റ് ചെയ്യുന്നു. ഏതായാലും ഇന്ത്യന്‍ സമരം ലോകത്താകെ വാര്‍ത്തയായിരിക്കുകയാണ്.

Other News in this category4malayalees Recommends