കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണാനായി പുറപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടു

കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണാനായി പുറപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടു
പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകന്റെ കുടുംബത്തെ കാണാനായി ഉത്തര്‍പ്രദേശിലെ രാംപുരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹാപുരില്‍ വെച്ചാണ് വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. നിലവില്‍ പ്രിയങ്ക സുരക്ഷിതയാണ്. പ്രിയങ്ക ഗാന്ധിയുടെ ഡ്രൈവര്‍ പൊടുന്നനെ കാര്‍ നിര്‍ത്തിയപ്പോളാണ് പുറകില്‍ വന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

പ്രിയങ്ക സഞ്ചരിച്ച കാറിനു പുറകില്‍ നാല് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. പ്രിയങ്ക സഞ്ചരിച്ച കാറിന്റെ ചില്ലില്‍ പൊടി നിറഞ്ഞതിനാല്‍ കൃത്യമായ കാഴ്ച ഡ്രൈവര്‍ക്കില്ലായിരുന്നു. കാഴ്ചക്കുറവ് മൂലമുള്ള അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ കാര്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പതിനൊന്നു മണിക്കാണ് രാംപുരില്‍ മരിച്ച കര്‍ഷകന്‍ നവരീത് സിങ്ങിന്റെ വസതി പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കു?ക.



Other News in this category



4malayalees Recommends