കലിപ്പന്‍ കോലി ആളാകെ മാറി ; ജോ റൂട്ടിന്റെ ' കാലു പിടിച്ച് ' ചെന്നൈയില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കി താരം

കലിപ്പന്‍ കോലി ആളാകെ മാറി ; ജോ റൂട്ടിന്റെ ' കാലു പിടിച്ച് ' ചെന്നൈയില്‍ ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കി താരം
ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോലി. കളിക്കിടെ പേശിവലിവ് അനുഭവപ്പെട്ട ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് സഹായവുമായി ഓടിയെത്തിയതാണ് കോലിയെ കളിയില്‍ വേറിട്ടു നിര്‍ത്തിയത്. കളത്തില്‍ ആക്രമണാത്മക സ്വഭാവം കൊണ്ട് പേരു കേട്ട നായകന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് അടയാളപ്പെടുന്ന വേളയായി അതു മാറി.

87ാം ഓവറിലാണ് റൂട്ട് പേശിവലിവു മൂലം വേദന കൊണ്ട് പുളഞ്ഞ് കളത്തില്‍ കിടന്നത്. ഉടന്‍ തന്നെ കോലി അടുത്തെത്തി കാല്‍ മുകളിലേക്ക് ഉയര്‍ത്തി നിവര്‍ത്തിപ്പിടിച്ച് സഹായിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ബിസിസിഐ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നാണ് ബിസിസിഐ ഇതിന് ഹാഷ്ടാഗ് നല്‍കിയത്.

തന്റെ നൂറാം ടെസ്റ്റിനിറങ്ങിയ റൂട്ട് സെഞ്ച്വറി (128*) നേടി. റൂട്ടിന്റെ സെഞ്ച്വറി മികവില്‍ ആദ്യ ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഓപണര്‍ ഡോം സിബ്ലി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി ബുംറ രണ്ടു വിക്കറ്റും അശ്വിന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Other News in this category4malayalees Recommends