വിവരാവകാശനിയമം നടപ്പാക്കി കുവൈത്ത്

വിവരാവകാശനിയമം നടപ്പാക്കി കുവൈത്ത്
ജിസിസി യില്‍ ആദ്യമായി വിവരാവകാശനിയമം നടപ്പാക്കി കുവൈത്ത്. സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ പൗരന്മാര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷ നല്‍കി അറുപതു ദിവസത്തിനുള്ളില്‍ മറുപടി നല്കണം നല്‍കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നത്.

ജിസിസിയില്‍ താരതമ്യേന മികച്ച ജനാധിപത്യ വ്യവസ്ഥ നില്‍നില്‍ക്കുന്ന രാജ്യമാണ് കുവൈത്ത് ഇപ്പോഴിതാ മേഖലയില്‍ വിവരാവകാശ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും കുവൈത്ത് നേടിയിരിക്കുന്നു . സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ടതോ നടപടികള്‍ സംബന്ധിച്ചതോ ആയ വിവരങ്ങള്‍ ആവശ്യപെടുന്ന പൗരന്മാര്‍ക്ക് ഇവ ലഭ്യമാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു . അതാതു വകുപ്പുകളില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ അറുപതു ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകും. അപേക്ഷ തള്ളുകയാണെകില്‍ കൃത്യമായ കാരണം കാണിക്കണം. അതും രേഖാമൂലം തന്നെയാകണം.

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല . സ്വകാര്യ വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങളും കച്ചവട രഹസ്യങ്ങളും കുറ്റാന്വേഷണ വിവരങ്ങളും RTI പ്രകാരം പങ്കു വെക്കാന്‍ പാടില്ലെന്നും ഇത് സംബന്ധിച്ചനിയമത്തില്‍ പറയുന്നു

Other News in this category



4malayalees Recommends