ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയത് ടീം ഇന്ത്യ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ; തോല്‍വിയില്‍ ഇന്ത്യയെ പരിഹസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയത് ടീം ഇന്ത്യ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ ; തോല്‍വിയില്‍ ഇന്ത്യയെ പരിഹസിച്ച് കെവിന്‍ പീറ്റേഴ്‌സണ്‍
ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തിനു പിന്നാലെ ടീം ഇന്ത്യയെ പരിഹസിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ കീഴടക്കിയപ്പോള്‍ ഒരുപാട് ആഘോഷിക്കേണ്ടതില്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയത് ടീം ഇന്ത്യ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു പീറ്റേഴ്‌സന്റെ ഹിന്ദിയിലുള്ള ട്വീറ്റ്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര വിജയത്തിനു പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റില്‍ മതിമറന്നുള്ള ആഘോഷം വേണ്ടെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ട് പരമ്പര മുന്‍നിര്‍ത്തിയായിരുന്നു പീറ്റേഴ്‌സണിന്റെ മുന്നറിയിപ്പ്.

'എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന കരുത്തരായ സംഘം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കണം. ജാഗ്രതയോടെ ഇരിക്കൂ. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണം' എന്നായിരുന്നു പീറ്റേഴ്‌സന്റെ അന്നത്തെ ട്വീറ്റ്.

ഇംഗ്ലണ്ടിനെതിരെ ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 227 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം 192 റണ്‍സിന് ഓള്‍ഔട്ടായി.

Other News in this category4malayalees Recommends