കാനഡയിലേക്ക് വരുന്ന വിമാനയാത്രക്കാരെല്ലാം നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിയമം ഫെബ്രുവരി 22 മുതല്‍; ലക്ഷ്യം അപകടകാരികളായ കോവിഡ് വേരിയന്റുകളെ തടയല്‍; വിദേശത്ത് വിന്ററാഘോഷിക്കാന്‍ പോകുന്നവരെ ബാധിക്കും

കാനഡയിലേക്ക് വരുന്ന വിമാനയാത്രക്കാരെല്ലാം നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിയമം ഫെബ്രുവരി 22 മുതല്‍; ലക്ഷ്യം അപകടകാരികളായ കോവിഡ് വേരിയന്റുകളെ തടയല്‍; വിദേശത്ത് വിന്ററാഘോഷിക്കാന്‍ പോകുന്നവരെ ബാധിക്കും

കാനഡയിലേക്ക് വരുന്ന വിമാനയാത്രക്കാരെല്ലാം മുന്നോടിയായി നിര്‍ബന്ധമായി ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിയമം ഫെബ്രുവരി 22 മുതല്‍ നിലവില്‍ വരുന്നു. കോവിഡ് ടെസ്റ്റിന് വിധേയരായി റിസള്‍ട്ട് വരുന്നത് വരെയാണ് ഇവര്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതെന്നാണ് പുതിയ നിയമത്തെക്കുറിച്ച് വിശദീകരിക്കവേ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ അപകടകാരികളായ പുതിയ കോവിഡ് വേരിയന്റുകള്‍ വിവിധ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നതിനാല്‍ അവ കാനഡയിലേക്കെത്തുന്നത് തടയാന്‍ അത്യാവശ്യമല്ലാത്ത വിമാന യാത്രകള്‍ കര്‍ക്കശമായ രീതിയില്‍ തടയുമെന്നാണ് ട്രൂഡോ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.


ഇക്കാര്യത്തില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഇളവുകള്‍ അനുവദിക്കുകയുളളൂവെന്നാണ് ഗവണ്‍മെന്റ് ഒഫീഷ്യലുകള്‍ വ്യക്തമാക്കിയിരിക്കുന്നത്.കരമാര്‍ഗം യുഎസ് അതിര്‍ത്തി കടന്ന് കാനഡയിലേക്ക് എത്തുന്നവര്‍ ഇത്തരത്തില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. പകരം അവര്‍ തങ്ങള്‍ക്ക് കോവിഡില്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് ടെസ്റ്റ് ഫലത്തിന്റെ രേഖ ഹാജരാക്കിയാല്‍ മതി. ഇവര്‍ കാനഡയിലേക്ക് വരുന്നതിന് മുമ്പ് മൂന്ന് ദിവസങ്ങള്‍ക്കുള്ളിലായിരിക്കണം ഈ പരിശോധന നടത്തേണ്ടതെന്ന നിബന്ധനയുണ്ട്.

ഇവര്‍ കാനഡയിലെത്തിയതിന് ശേഷം വീണ്ടും ടെസ്റ്റിന് വിധേയരാകേണ്ടതും വീട്ടിലോ മറ്റെവിടെയെങ്കിലുമോ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതുമുണ്ട്. നിലവില്‍ കാനഡയിലേക്ക് കരമാര്‍ഗം അതിര്‍ത്തി കടന്നെത്തുന്നവരില്‍ അഞ്ച് ശതമാനത്തോളം പേര്‍ നോണ്‍ എസെന്‍ഷ്യല്‍ ട്രാവലര്‍മാര്‍ അല്ലെങ്കില്‍ അത്യാവശ്യമല്ലാതെ യാത്രകള്‍ നടത്തുന്നവരാണെന്നും ഇവരിലൂടെ രാജ്യത്തേക്ക് പുതിയ കോവിഡ് വേരിയന്റുകളെത്താന്‍ സാധ്യതയേറെയാണെന്നുമാണ് പബ്ലിക്ക് സേഫ്റ്റി മിനിസ്റ്ററായ ബില്‍ ബ്ലെയര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വിന്റര്‍ വിദേശങ്ങളില്‍ അടിച്ച് പൊളിക്കാന്‍ പോകുന്ന കനേഡിയന്‍മാരെയാണ് പുതിയ നിബന്ധന കാര്യമായി ബാധിക്കാന്‍ പോകുന്നത്. കോവിഡ് വാക്‌സിനേഷന്‍ ലഭിച്ചവരും ഇത്തരത്തില്‍ ക്വാറന്റൈനില്‍ പോകേണ്ടത് നിര്‍ബന്ധമാണെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ പാറ്റി ഹജ്ഡു പറയുന്നത്. വാക്‌സിനേഷന് വിധേയമായവരിലൂടെയും കോവിഡ് മറ്റുള്ളവരിലേക്ക് പകരില്ലെന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends