യുഎസിലേക്ക് പ്രതിവര്‍ഷം വരാവുന്ന അഭയാര്‍ത്ഥികളുടെ പരിധിയുയര്‍ത്താനൊരുങ്ങി ബൈഡന്‍; ട്രംപ് ഭരണകാലത്ത് യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അഭയാര്‍ത്ഥി പ്രവാഹം; നിലവിലെ 15,000 എന്ന പരിധി 1,25,000 ആക്കാനൊരുങ്ങി ബൈഡന്‍

യുഎസിലേക്ക്  പ്രതിവര്‍ഷം വരാവുന്ന അഭയാര്‍ത്ഥികളുടെ പരിധിയുയര്‍ത്താനൊരുങ്ങി ബൈഡന്‍; ട്രംപ് ഭരണകാലത്ത് യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ അഭയാര്‍ത്ഥി പ്രവാഹം; നിലവിലെ 15,000 എന്ന പരിധി 1,25,000 ആക്കാനൊരുങ്ങി ബൈഡന്‍
യുഎസിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികളെ കടന്ന് വരാന്‍ പുതിയ പ്രസിഡന്റ് ജോയ് ബൈഡന്റെ ഭരണകൂടം ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രസിഡന്റും കുടിയേറ്റ വിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത നടപടികള്‍ മൂലം അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കുറവ് അഭയാര്‍ത്ഥികളെത്തിയ വര്‍ഷങ്ങളായിരുന്നു ട്രംപിന്റെ കാലത്തുണ്ടായിരുന്നത്. രാജ്യത്തേക്ക് കടന്ന് വരാന്‍ അനുവദിക്കുന്ന അഭയാര്‍ത്ഥികളുടെ പരിധി വര്‍ധിപ്പിക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ തന്നെ ബൈഡന്‍ ഉറപ്പേകിയിരുന്നു.


സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ സന്ദര്‍ശനത്തിനിടെ ബൈഡന്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫിനാന്‍ഷ്യല്‍ ഇയറില്‍ അമേരിക്കയിലേക്ക് വരാവുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തിന് ട്രംപ് 15,000 പേരെന്ന പരിധി നിശ്ചയിച്ചിരുന്നു. 1989ന് ശേഷം രാജ്യത്തേക്കുള്ള ഏറ്റവും കുറഞ്ഞ അഭയാര്‍ത്ഥി പരിധിയാിരുന്നു ഇത്. എന്നാല്‍ ഈ പരിധി എത്രത്തോളം ഉയര്‍ത്താനാണ് ബൈഡന്‍ ഭരണകൂടം തയ്യാറെടുക്കുന്നതെന്നത് വ്യക്തമായിട്ടില്ല.

ഇത്തരത്തിലുള്ള അഭയാര്‍ത്ഥി പരിധിക്ക് പ്രസിഡന്റ് നിര്‍ബന്ധമായും അംഗീകാരം നല്‍കേണ്ടതുണ്ട്. ഇത് പ്രകാരം വര്‍ഷം തോറും 1,25,000 അഭയാര്‍ത്ഥികളെ യുഎസിലേക്ക് പ്രവേശിപ്പിക്കാമെന്ന വിധത്തിലായിരിക്കും ബൈഡന്‍ ഈ പരിധിയുയര്‍ത്തുന്നതെന്ന് സൂചനയുണ്ട്. എന്നാല്‍ ഇതിന്റെ വ്യക്തമായ ചിത്രം തെളിയണമെങ്കില്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വരും. അതായത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഈ പരിധി നിശ്ചയിക്കുമ്പോഴേ ഇതിനെക്കുറിച്ച് വ്യക്തമായറിയാന്‍ സാധിക്കുകയുള്ളൂ.

Other News in this category



4malayalees Recommends