വാലന്റൈന്‍സ് ഡേയില്‍ കാമുകനോട് വിചിത്രമായ രീതിയില്‍ പ്രതികാരം ചെയ്ത് യുവതി. ഓണ്‍ലൈനില്‍ യുവതി കാമുകന് വേണ്ടി ചായ ബുക്ക് ചെയ്തു. ബുക്കിംഗിനൊപ്പം ഒരു ചെറിയ കുറിപ്പും യുവതി ചേര്‍ത്തിരുന്നു. 'ഇത് ഡെലിവറി ചെയ്യുന്നയാള്‍ ചായ അയാളുടെ കൈകളില്‍ നല്‍കരുത്, മുഖത്ത് തന്നെ ഒഴിക്കണം' എന്നായിരുന്നു ആ കുറിപ്പ്. ചായ ഓര്‍ഡര്‍ ചെയ്ത യുവതി പറഞ്ഞ കാര്യങ്ങള്‍ ഡെലിവറി ബോയ് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. ചൈനയിലെ ഷാഗ്ഡോങ് സിറ്റിയിലാണ് സംഭവം.
ചൈന ഡെയ്ലിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാര്‍ത്ത പുറത്തുവന്ന് മിനിറ്റുകള്‍ക്കുള്ളില്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അതേസമയം ഓര്‍ഡറില്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും വിഷയത്തില്‍ ക്ഷമ ചോദിക്കുന്നതായും ഡെലിവറി ബോയ് പിന്നീട് പ്രതികരിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇതാദ്യമായിട്ടല്ല വാര്‍ത്തയാവുന്നത്. നേരത്തെ തന്നെ വഞ്ചിച്ച കാമുകനെ കളിയാക്കി യുവതി തെരുവ് നിറയെ പോസ്റ്ററുകള്‍ ഒട്ടിച്ചിരുന്നു. ബ്രിട്ടനിലാണ് ഈ സംഭവം നടന്നത്.