ഫിംഗര്‍ ഫൈവിലെ നിര്‍മ്മാണങ്ങള്‍ ചൈന പൊളിച്ചു നീക്കി തുടങ്ങി ; ഹെലിപ്പാഡ് ഉള്‍പ്പെടെ നിര്‍മ്മാണങ്ങളും വലിയ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഉള്‍പ്പെടെ നീക്കി

ഫിംഗര്‍ ഫൈവിലെ നിര്‍മ്മാണങ്ങള്‍ ചൈന പൊളിച്ചു നീക്കി തുടങ്ങി ; ഹെലിപ്പാഡ് ഉള്‍പ്പെടെ നിര്‍മ്മാണങ്ങളും വലിയ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഉള്‍പ്പെടെ നീക്കി
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാന നീക്കങ്ങള്‍ നടക്കുന്നു. പാംഗോങ് തടാക തീരത്തെ ഫിംഗര്‍ ഫൈവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൊളിച്ചു നീക്കി തുടങ്ങി. ഇന്ത്യ ചൈന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണിത്. മേഖലയില്‍ നിന്നുള്ള പിന്മാറ്റം എത്രയം വേഗം പൂര്‍ത്തിയാക്കാനുള്ള നടപടിയാണ് ഇരുസേനകളും കൈക്കൊള്ളുന്നത്.

തങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ചൈന പൊളിച്ചു നീക്കുന്നത് തുടരുകയാണ്. ഹെലിപ്പാഡ് അടക്കമുള്ളവയാണ് ചൈന ഈ ഭാഗത്ത് നിര്‍മ്മിച്ചിരുന്നത്. വലിയ തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. ഇവയും നീക്കം ചെയ്തിട്ടുണ്ട്.

ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കുഭാഗത്തേക്ക് മാറാനുള്ള നീക്കം ആരംഭിച്ചെന്നാണ് സേനാവൃത്തം നല്‍കുന്ന സൂചന. രണ്ടാഴ്ചക്കുള്ളില്‍ പിന്മാറ്റം പൂര്‍ത്തിയാക്കി അടുത്ത വട്ട ചര്‍ച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം.

അടുത്ത വട്ടം ചര്‍ച്ചയില്‍ വടക്കന്‍ ലഡാക്കിലെ മേഖലകളിലുള്ള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഏകദേശം 18 കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഇവിടെ ചില മേഖലകളില്‍ ചൈന കടന്നുകയറിയിട്ടുള്ളത്. ഇതു ഒഴിവാക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് .

Other News in this category



4malayalees Recommends