കാനഡയില്‍ പിഎന്‍പി അപേക്ഷകരെ കോവിഡ് മാനദണ്ഡങ്ങള്‍ ബാധിച്ചു; എന്നാല്‍ പിഎന്‍പികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയതിനാല്‍ കോവിഡ് ഭീഷണിയിലും ഇവ തടസ്സപ്പെട്ടില്ല; ഡ്രോകളുടെ നടത്തിപ്പും നോമിനേഷന്‍ ഇഷ്യൂ ചെയ്യലും മുടങ്ങിയില്ല

കാനഡയില്‍ പിഎന്‍പി അപേക്ഷകരെ കോവിഡ് മാനദണ്ഡങ്ങള്‍ ബാധിച്ചു; എന്നാല്‍ പിഎന്‍പികളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയതിനാല്‍ കോവിഡ് ഭീഷണിയിലും ഇവ തടസ്സപ്പെട്ടില്ല; ഡ്രോകളുടെ നടത്തിപ്പും നോമിനേഷന്‍ ഇഷ്യൂ ചെയ്യലും മുടങ്ങിയില്ല
കാനഡയില്‍ 2021ലും പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാം അപേക്ഷകരെ കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ബാധിച്ചു കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അതായത് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ക്കിടയിലെ പ്രത്യേക കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്നവരെ കാര്യമായി ബാധിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍ കോവിഡ് കാരണം രാജ്യത്തെ പ്രൊവിന്‍സുകളും ടെറിട്ടെറികളും തങ്ങളുടെ ഇമിഗ്രേഷന്‍ പ്രോഗ്രാമുകളില്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തിയതിനാല്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് നിലവിലും പെര്‍മനന്റ് റെസിഡന്റുമാരായി മാറാന്‍ സാധിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 2021ലും ഇതിന് മാറ്റമൊന്നുണ്ടായിട്ടില്ല. റീജിയണല്‍ സമ്പദ് വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം ഈ പ്രോഗ്രാമുകള്‍ക്ക് അത്യധികമായ പ്രാധാന്യമുണ്ട്.

2020ല്‍ കോവിഡ് ഭീഷണി കാരണം സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുകയും യാത്രാ നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും ചെയ്തതിനിടെയും പിഎന്‍പികള്‍ ഇമിഗ്രേഷന്‍ ഡ്രോകള്‍ നടത്തുകയും പ്രൊവിന്‍ഷ്യല്‍ നോമിനേഷനുകള്‍ ഇഷ്യൂ ചെയ്യുകയും ചെയ്തിരുന്നു. എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ നടത്തുകയും പിഎന്‍എപി ലഭിച്ചവരെ മാത്രം പിആറിന് അപേക്ഷിക്കാന്‍ ക്ഷണിക്കുകയും ചെയ്തതിലൂടെ ഫെഡറല്‍ ഗവണ്‍മെന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളെ നിര്‍ണായകമായ രീതിയില്‍ പിന്തുണച്ചിരുന്നു.

കൂടാതെ പിഎന്‍പികളിലൂടെ 80,000 പുതിയ കുടിയേറ്റക്കാരെ വര്‍ഷം തോറും കൊണ്ടു വരാന്‍ കാനഡ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് 2021-2023 ലേക്കുള്ള ഇമിഗ്രേഷന്‍ പ്ലാന്‍ ഉറപ്പേകുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ പിഎന്‍പികളെ ഓപ്പറേറ്റ് ചെയ്യുന്നതിനായി പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തങ്ങളുടെ സാധാരണ പ്രക്രിയകളില്‍ താല്‍ക്കാലികമായ ക്രമീകരണങ്ങള്‍ വരുത്തിയതിലൂടെ പിഎന്‍പികളുടെ പ്രക്രിയകള്‍ മുടക്കമില്ലാതെ നടത്താന്‍ സാധിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends