വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും പത്തുക്ഷം ദിര്‍ഹം വരെ പിഴയും

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം തടവും പത്തുക്ഷം ദിര്‍ഹം വരെ പിഴയും
വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടിയുമായി യു.എ.ഇ. രണ്ട് വര്‍ഷം തടവും പത്ത് ലക്ഷം ദിര്‍ഹം വരെ പിഴയും ഇവര്‍ക്ക് ശിക്ഷ ലഭിക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തിെന്റ കരട് ചൊവ്വാഴ്ച നടന്ന ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു.ബിരുദം ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെയും കൃത്യത ഉറപ്പാക്കും.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച അറിവില്ലായ്മ എന്ന ന്യായീകരണമൊന്നും ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ പര്യാപ്തമാകില്ല. വ്യാജ രേഖ ചമക്കലും ജോലി തട്ടിപ്പും ഒഴിവാക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. യോഗ്യതയുടെ ആധികാരികത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തും.

വ്യാജ ബിരുദങ്ങളൊന്നും മന്ത്രാലയം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍, വ്യജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനുള്ള 143 നീക്കങ്ങള്‍ 2018ല്‍ ഉണ്ടായതായും ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അതാത് രാജ്യങ്ങളുടെ എംബസി പോലുള്ള അതോറിറ്റികളുടെ മുദ്ര പതിപ്പിച്ചിട്ടുേണ്ടാ എന്ന് പരിശോധിക്കണം. തുടര്‍ന്ന് യൂനിവേഴ്‌സിറ്റികളില്‍ അന്വേഷിച്ച് യഥാര്‍ഥ ബിരുദമാണോ എന്ന് ഉറപ്പുവരുത്തും.

അബൂദബിയിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിതേടുന്ന ഉദ്യോഗാര്‍ഥികള്‍ മന്ത്രാലയം അംഗീകരിച്ച ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കേണ്ടത്.

Other News in this category



4malayalees Recommends