കര്‍ഷക സമരത്തെ അനുകൂലിച്ച റിഹാനയുടെ പുതിയ ഫോട്ടോഷൂട്ട് വിവാദത്തില്‍ ; അര്‍ധനഗ്നയായി പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ ഗണപതിയുടെ ചിത്രമുള്ള മാല ; വിമര്‍ശനവുമായി ഹൈന്ദവ സംഘടനകള്‍

കര്‍ഷക സമരത്തെ അനുകൂലിച്ച റിഹാനയുടെ പുതിയ ഫോട്ടോഷൂട്ട് വിവാദത്തില്‍ ; അര്‍ധനഗ്നയായി പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ ഗണപതിയുടെ ചിത്രമുള്ള മാല ; വിമര്‍ശനവുമായി ഹൈന്ദവ സംഘടനകള്‍
കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ ഗായികയാണ് റിഹാന. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടിന്റെ പേരില്‍ താരം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. അര്‍ധനഗ്‌നയായാണ് റിഹാന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

Image result for rihanna locket

ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നത്.

ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്‌ക്കെതിരേ രംഗത്ത് വന്ന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് വിമര്‍ശകരുടെ ആവശ്യം.Other News in this category4malayalees Recommends