കാമുകിയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒട്ടകം നല്‍കിയ യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റില്‍

കാമുകിയ്ക്ക് പിറന്നാള്‍ സമ്മാനമായി ഒട്ടകം നല്‍കിയ യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റില്‍
കാമുകിക്ക് ഒരു പിറന്നാള്‍ 'സമ്മാനം' നല്‍കിയ കാമുകന്‍ അറസ്റ്റില്‍. യുഎഇ സ്വദേശിയായ യുവാവാണ് കാമുകി ആവശ്യപ്പെട്ട സമ്മാനം നല്‍കി ഒടുവില്‍ ജയിലില്‍ ആയത്. തന്റെ പിറന്നാള്‍ സമ്മാനമായി കാമുകി ഇയാളോട് ആവശ്യപ്പെട്ടത് ഒരു ഒട്ടകമായിരുന്നു. എന്നാല്‍ ഇതിനെ വാങ്ങാനുള്ള തുക ചിലവഴിക്കാനില്ലാതിരുന്ന യുവാവ് സമീപത്തെ ഫാമില്‍ നിന്നും ഒട്ടകത്തെ മോഷ്ടിച്ചാണ് കാമുകിയുടെ ആഗ്രഹം സാധിച്ചു കൊടുത്തത്.

തന്റെ ഫാമില്‍ പുതുതായി ജനിച്ച ഒട്ടകക്കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഫാം ഉടമ പരാതി നല്‍കിയതോടെയാണ് വേറിട്ട മോഷണക്കഥയുടെ ചുരുള്‍ അഴിയുന്നത്. എന്നാല്‍ മോഷണം പുറത്താകുമെന്ന് ഭയത്താല്‍ യുവാവും കാമുകിയും മറ്റൊരു പദ്ധതിയും തയ്യാറാക്കി.

പൊലീസ് തേടിയെത്തുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ഫാമിന് സമീപത്തായി ഒരു ഒട്ടകക്കുഞ്ഞിനെ കണ്ടെത്തിയെന്ന വിവരവുമായി പൊലീസിനെ സമീപിക്കുകയായിരുന്നു ഇവര്‍.

ഇയാള്‍ നല്‍കിയ വിവരം അനുസരിച്ച് പൊലീസ് സംഘം ഫാമിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാള്‍ പറഞ്ഞ കഥകള്‍ വിശ്വാസയോഗ്യമായി തോന്നിയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷണം നടത്തിയതോടെയാണ് കള്ളം പൊളിഞ്ഞത്.

വാദിയുടെയും പ്രതിയുടെയും ഫാമുകള്‍ തമ്മില്‍ മൂന്ന് കിലോമീറ്ററോളം ദൂരം ഉണ്ടായിരുന്നു. ഇത്രയും ദൂരം പുതുതായി ജനിച്ച ഒരു ഒട്ടകക്കു!ഞ്ഞിന് എത്താന്‍ കഴിയില്ലെന്നതാണ് സംഭവത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. കാമുകിക്ക് പിറന്നാള്‍ സമ്മാനം നല്‍കാനായാണ് വിലകൂടിയഅപൂര്‍വ്വ ഇനത്തില്‍പ്പെട്ട ആ ഒട്ടകത്തെ മോഷ്ടിച്ചതെന്ന് യുവാവ് സമ്മതിക്കുകയായിരുന്നു.




Other News in this category



4malayalees Recommends