യുഎസില്‍ തുടരെത്തുടരെയുള്ള ശക്തമായ വിന്റര്‍ കാറ്റുകള്‍ കടുത്ത നാശം വിതച്ചു; പ്രതികൂല കാലാവസ്ഥയില്‍ വിവിധ അപകടങ്ങളില്‍ ഡസന്‍ കണക്കിന് പേരുടെ ജീവന്‍ പോയി; മില്യണ്‍ കണക്കിന് പേര്‍ക്ക് വൈദ്യുതിയും വെള്ളവും ഇല്ലാതായി

യുഎസില്‍ തുടരെത്തുടരെയുള്ള ശക്തമായ വിന്റര്‍ കാറ്റുകള്‍ കടുത്ത നാശം വിതച്ചു; പ്രതികൂല കാലാവസ്ഥയില്‍ വിവിധ അപകടങ്ങളില്‍ ഡസന്‍ കണക്കിന് പേരുടെ ജീവന്‍ പോയി;  മില്യണ്‍ കണക്കിന് പേര്‍ക്ക് വൈദ്യുതിയും വെള്ളവും ഇല്ലാതായി

യുഎസില്‍ തുടരെത്തുടരെയുള്ള ശക്തമായ വിന്റര്‍ കാറ്റുകള്‍ ഡസന്‍ കണക്കിന് പേരുടെ ജീവന്‍ കവരാനും മില്യണ്‍ കണക്കിന് പേര്‍ക്ക് വൈദ്യുതിയും വെള്ളവും ഇല്ലാതാകുന്നതിനും വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്. പ്രധാനമായും എട്ട് സ്റ്റേറ്റുകളിലാണ് പ്രതികൂലമായ കാലാവസ്ഥ കാരണം കടുത്ത ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നത്.കടുത്ത കാലാവസ്ഥയില്‍ റോഡുകളിലെ സ്ഥിതി മോശമായതിനെ തുടര്‍ന്ന് നിരവധി പേരാണ് വാഹനാപകടങ്ങളില്‍ മരിച്ചിരിക്കുന്നത്.


അപകടകരമായ ഐസില്‍ കാല്‍ തെന്നി വീണും നിരവധി പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ട്. ജനറേറ്റര്‍ ഇന്‍ഡോര്‍സില്‍ ഒരു 61 കാരി കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് മരിച്ചുവെന്ന് കെന്റക്കി സ്‌റ്റേറ്റ് പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ലൂസിയാനയില്‍ പുറത്തിറങ്ങി നടന്ന ഒരു സ്ത്രീ മരിച്ചതായി അവിടുത്തെ പോലീസും വെളിപ്പെടുത്തുന്നു.പ്രതികൂലമായ കാലാവസ്ഥ കാരണം വിവിധ അപകടങ്ങളിലായി ചുരുങ്ങിയത് പത്ത് പേര്‍ ഞായറാഴ്ചക്ക് ശേഷം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ഹൂസ്റ്റണില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയില്‍ ഒരു അമ്മയും കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു. ഷുഗര്‍ ലാന്‍ഡില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളും വീട്ടിലുണ്ടായ അഗ്നിബാധയിലും മരിച്ചിട്ടുണ്ട്. മൂന്ന് പേര്‍ കടുത്ത ശൈത്യത്താലും ഒരാള്‍ കാര്‍ അപകടത്തിലും ഇവിടെ മരിച്ചിട്ടുണ്ട്.കെന്റക്കി, മിസൗറി, ടെന്നെന്നീ എന്നിവിടങ്ങളിലുണ്ടായ കാറപകടകങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓക്ലഹോമയില്‍ ഒരാള്‍ ഐസില്‍ വീണാണ് മരിച്ചത്. ടെന്നസീയില്‍ ഒരു കുട്ടി ഐസില്‍ വീണ് മരിച്ചു. നോര്‍ത്ത് കരോലിനയില്‍ ടൊര്‍ണാഡോയില്‍ പെട്ട് മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Other News in this category4malayalees Recommends