എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മിനിസ്റ്റര്‍ ബ്രാഡ് ഹസാര്‍ഡ് പാര്‍ലിമെന്റില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന ആരോപണം; ജനത്തെ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന ആള്‍ തന്നെ ഇത് ലംഘിച്ചതില്‍ പരക്കെ വിമര്‍ശനം

എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മിനിസ്റ്റര്‍ ബ്രാഡ് ഹസാര്‍ഡ് പാര്‍ലിമെന്റില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന ആരോപണം; ജനത്തെ സാമൂഹിക അകലം പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന ആള്‍ തന്നെ ഇത് ലംഘിച്ചതില്‍ പരക്കെ വിമര്‍ശനം
എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് മിനിസ്റ്റര്‍ ബ്രാഡ് ഹസാര്‍ഡ് പാര്‍ലിമെന്റില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന ആരോപണവുമായി ലേബര്‍ അംഗമായ യാസ്മിന്‍ കാറ്റ്ലെ രംഗത്തെത്തി. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഏവരും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്ന നിര്‍ദേശം ആവര്‍ത്തിച്ച് നല്‍കുന്ന ഹസാര്‍ഡ് തന്നെ ഈ നിയമം ലംഘിക്കുന്നുവെന്ന പരാതി യാസ്മിന്‍ ലോവര്‍ ഹൗസ് സ്പീക്കര്‍ക്ക് മുമ്പില്‍ നല്‍കിയിട്ടുമുണ്ട്.

ചൊവ്വാഴ്ച ക്വസ്റ്റ്യന്‍ ടൈമില്‍ ഹസാര്‍ഡ് സാമൂഹിക അകല നിയമം പാലിക്കാതെയാണ് പെരുമാറിയിരിക്കുന്നതെന്നാണ് യാസ്മിന്‍ ആരോപിക്കുന്നത്.ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ ജോനാതന്‍ ഓ ഡീയ്ക്ക് മുമ്പിലാണ് ലേബര്‍ എംപി ഇത് സംബന്ധിച്ച പരാതിയുയര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്താമെന്ന് സ്പീക്കര്‍ തുടര്‍ന്ന് ഉറപ്പേകുകയും ചെയ്തിട്ടുണ്ട്. ഹസാര്‍ഡ് സഭയില്‍ അലസമായി ചാഞ്ഞിരുന്ന് സാമൂഹികഅകലം പാലിക്കാതെ ട്രഷറര്‍ ഡൊമിനിക് പെറോടെറ്റുമായി സംഭാഷണത്തിലേര്‍പ്പെടുന്നത് താന്‍ കണ്ടിരുന്നുവെന്നാണ് യാസ്മിന്‍ ആരോപിക്കുന്നത്.

ജനത്തോട് കോവിഡിനെ നേരിടാന്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കാന്‍ നാം ആവര്‍ത്തിച്ച് നിര്‍ബന്ധിക്കുമ്പോള്‍ നാം ഓരോരുത്തരും മാതൃകാപരമായി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നാണ് സ്പീക്കര്‍ ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനെയും മാസ്‌ക് ധരിക്കുന്നതിനെയും ശക്തമായി പിന്തുണക്കുകയും അത് പ്രചരിപ്പിക്കാനും ഉപദേശിക്കാനും ശക്തമായി രംഗത്തുള്ള രാഷ്ട്രീയ നേതാക്കളിലൊരാളാണ് ഹസാര്‍ഡ് എന്നിരിക്കേയാണ് അദ്ദേഹം ഇത് സഭയില്‍ ലംഘിച്ചിരിക്കുന്നതെന്നത് കടുത്ത വിമര്‍ശനത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. പ്രതിപക്ഷം ഈ പ്രശ്‌നം ശക്തമായാണ് ഉയര്‍ത്തിക്കാട്ടുന്നത്.

Other News in this category4malayalees Recommends