വിക്ടോറിയയില്‍ കര്‍ക്കശമായ മാസ്‌ക് നിയമം അടുത്ത വെള്ളിയാഴ്ച എടുത്ത് മാറ്റിയേക്കും; അഞ്ച് ദിവസത്തെ ലോക്ക്ഡൗണിന് ശേഷം മറ്റെല്ലാം നിയന്ത്രണങ്ങളിലും ഇളവുകള്‍ അനുവദിച്ചുവെങ്കിലും മാസ്‌ക് നിയമം ശക്തം; വീടിന് പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിക്കണം

വിക്ടോറിയയില്‍ കര്‍ക്കശമായ മാസ്‌ക് നിയമം അടുത്ത വെള്ളിയാഴ്ച എടുത്ത് മാറ്റിയേക്കും; അഞ്ച് ദിവസത്തെ ലോക്ക്ഡൗണിന് ശേഷം മറ്റെല്ലാം നിയന്ത്രണങ്ങളിലും ഇളവുകള്‍ അനുവദിച്ചുവെങ്കിലും മാസ്‌ക് നിയമം ശക്തം; വീടിന് പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിക്കണം

വിക്ടോറിയയില്‍ കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ക്കശമായ മാസ്‌ക് നിയമം അടുത്ത വെള്ളിയാഴ്ച എടുത്ത് മാറ്റിയേക്കുമെന്ന് സൂചന.വീണ്ടും കോവിഡ് പെരുപ്പമുണ്ടായി വിക്ടോറിയയില്‍ പൊടുന്നനെ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ഇവിടെ കര്‍ക്കശമായ മാസ്‌ക് നിയമം നടപ്പിലാക്കിയിരുന്നത്. വീടിന് പുറത്തുള്ള വേളയിലെല്ലാം വിക്ടോറിയക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമമാണിത്.


ഇത് പ്രകാരം വീടുകള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ ഇന്‍ഡോറുകളിലും ഔട്ട്‌ഡോറുകളിലും മാക്‌സില്ലാതെ നിലകൊള്ളാന്‍ പാടില്ല. നേരത്തെ കോവിഡ് രൂക്ഷമായിരുന്നപ്പോള്‍ ഇവിടെ നടപ്പിലാക്കിയിരുന്ന ഈ നിയമം കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച അഞ്ച് ദിവസത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീണ്ടും ഏര്‍പ്പെടുത്തുകയായിരുന്നു. അഞ്ച് ദിവസത്തെ ലോക്ക്ഡൗണിന് ശേഷം ഭൂരിഭാഗം കോവിഡ് നിയന്ത്രണങ്ങളിലും സ്‌റ്റേറ്റില്‍ ഇളവുകള്‍ അനുവദിച്ചിരുന്നുവെങ്കിലും മാസ്‌ക് നിയമം ഇപ്പോഴും കര്‍ക്കശമാണ്.

ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലെല്ലാം മാസ്‌ക് ധരിക്കണമെന്നാണീ നിയമം നിഷ്‌കര്‍ഷിക്കുന്നത്. കോവിഡ് നിയമങ്ങള്‍ ഉടന്‍ ഫെബ്രുവരി 26ന് പുനരവലോകനത്തിന് വിധേയമാക്കുമെന്നും അതിനെ തുടര്‍ന്ന് മാസ്‌ക് നിയമം പിന്‍വലിച്ചേക്കുമെന്നുമാണ് ഹെല്‍ത്ത് മിനിസ്റ്ററായ മാര്‍ട്ടിന്‍ ഫോലെ വ്യാഴാഴ്ച സൂചനയേകിയിരിക്കുന്നത്. കോവിഡ് ഭീഷണി കുറഞ്ഞാല്‍ മാസ്‌ക് നിബന്ധന എടുത്ത് മാറ്റുമെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

Other News in this category4malayalees Recommends