യുഎസിലെ പുതിയ ഇമിഗ്രേഷന്‍ ബില്‍ തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന് മേല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാലതാമസം ഇല്ലാതാക്കും; ഗ്രീന്‍കാര്‍ഡിനായി അനന്തമായി കാത്തിരിക്കുന്ന 7.41 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയേറുന്നു

യുഎസിലെ പുതിയ ഇമിഗ്രേഷന്‍ ബില്‍ തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന് മേല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാലതാമസം ഇല്ലാതാക്കും; ഗ്രീന്‍കാര്‍ഡിനായി അനന്തമായി കാത്തിരിക്കുന്ന 7.41 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയേറുന്നു
യുഎസില്‍ ജോയ് ബൈഡന്‍ ഭരണകൂടം നടപ്പിലാക്കാനൊരുങ്ങുന്ന ഇമിഗ്രേഷന്‍ ബില്ലിന്റെ പേരില്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് പ്രതീക്ഷയേറുന്നു. തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന് മേല്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കാലതാമസം ഇതിലൂടെ ഇല്ലാതാകുമെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കുണ്ടായിരിക്കുന്നത്. എന്നാല്‍ വര്‍ഷം തോറുമുള്ള 85,000 വിസകളെന്ന എച്ച്-1 വിസ കാപ് ക്വാട്ടയില്‍ വര്‍ധനവ് ഈ ബില്ലിലൂടെ പ്രാവര്‍ത്തികമാകുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നവര്‍ക്ക് നിരാശയായിരിക്കും ഫലമെന്നും സൂചനയുണ്ട്.

അതായത് പുതിയ ബില്ലിലൂടെ പ്രസ്തുത ക്വാട്ടയില്‍ വര്‍ധനവൊന്നുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ബൈഡന്‍ ഭരണകൂടം നടപ്പിലാക്കാനൊരുങ്ങുന്ന നിരവധി ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങളില്‍ പ്രധാനപ്പെട്ടതാണീ ബില്‍. ഇതിലൂടെ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള കടമ്പകള്‍ കുറയുമെന്ന പ്രതീക്ഷ ശക്തമാണ്. ഏപ്രില്‍ 2020ലെ കണക്കുകള്‍ പ്രകാരം തൊഴിലധിഷ്ഠിത ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 7.41 ലക്ഷത്തിലെത്തിയെന്നാണ് വാഷിംഗ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിദഗ്ധ സമിതിയായ കാപ്‌റ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

ഇബി-2, ഇബി-3 സ്‌കില്‍ഡ് കാറ്റഗറിയിലാണ് ഇവര്‍ ഗ്രീന്‍കാര്‍ഡിനായി അനിശ്ചിതത്വമായി കാത്തിരിക്കുന്നത്. പുതിയ ബില്ലിലൂടെ ലക്ഷക്കണക്കിന് പേരുടെ കാത്തിരിപ്പിന് അറുതിയാകുമെന്ന പ്രതീക്ഷയാണിപ്പോള്‍ ശക്തമായിരിക്കുന്നത്. പുതിയ ബില്ലിലൂടെ വര്‍ഷത്തില്‍ 1,40,000 എംപ്ലോയ്‌മെന്റ് ബേസ്ഡ് ഗ്രീന്‍കാര്‍ഡുകള്‍ അനുവദിക്കുന്ന സ്ഥാനത്ത് അത് 1,70,000 ആയി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ പുതിയ കുടിയേറ്റ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിനൊപ്പം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടു വന്ന വിവാദപരമായ നിരവധി കുടിയേറ്റ നിയമങ്ങള്‍ റദ്ദാക്കാനും ബൈഡന്‍ ഒരുങ്ങുന്നത് കുടിയേറ്റക്കാര്‍ക്ക് പ്രതീക്ഷയേകുന്നുണ്ട്.

Other News in this category



4malayalees Recommends