കാനഡ 2021ല്‍ 401,000 കുടിയേറ്റക്കാരെ സ്വീകരിക്കും;ഇവരില്‍ മിക്കവരുമെത്തുന്നത് എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ; ഇന്ന് നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയിലൂടെ 27,332 പേര്‍ക്ക് ഇന്‍വിറ്റേഷന്‍

കാനഡ 2021ല്‍ 401,000 കുടിയേറ്റക്കാരെ സ്വീകരിക്കും;ഇവരില്‍ മിക്കവരുമെത്തുന്നത് എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെ; ഇന്ന് നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോയിലൂടെ 27,332 പേര്‍ക്ക് ഇന്‍വിറ്റേഷന്‍
കാനഡ 2021ല്‍ 401,000 കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും ഇവരില്‍ മിക്കവരുമെത്തുന്നത് എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിലൂടെയായിരിക്കുമെന്നും റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ വര്‍ഷം രാജ്യത്തേക്കുണ്ടായ കുടിയേറ്റം കുത്തനെ ഇടിഞ്ഞതില്‍ നിന്നുള്ള കരകയറ്റമായിരിക്കും ഈ വര്‍ഷമുണ്ടാകാന്‍ പോകുന്നതെന്ന പ്രതീക്ഷയാണ് ശക്തമായിരിക്കുന്നത്. ഇതിന്റെ സൂചനയെന്നോണം ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കുടിയേറ്റത്തെ ത്വരിതപ്പെടുത്താനായി ശക്തമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇമിഗ്രേ,ന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇന്ന് ശനിയാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയൊരു എക്‌സ്പ്രസ് എന്‍ട്രി ഡ്രോ നടത്തിയിരുന്നു. ഇതില്‍ ആവശ്യമായ കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) പോയിന്റുകള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളതായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രസ്തുത ഡ്രോയില്‍ 27,332 പേര്‍ക്കാണ് പെര്‍മനന്റ് റെസിഡന്‍സിക്ക് അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്.

ഇവര്‍ക്കാവശ്യമായ ഏറ്റവും ചുരുങ്ങിയ സിആര്‍എസ് പോയിന്റുകള്‍ വെറും 75 ആയിരുന്നുവെന്നതാണ് പ്രത്യേകത. കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസിന് അര്‍ഹരായവര്‍ക്കാണ് ഇത്തരത്തില്‍ ഈ ഡ്രോയിലൂടെ ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്.എക്‌സ്പ്രസ് എന്‍ട്രിയുടെ സിഇസി സ്‌പെസിഫിക്ക് ഡ്രോസിന് പുറമെ ഐആര്‍സിസി പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമില്‍ നിന്നും നോമിനേഷന്‍ ലഭിച്ചവര്‍ക്കായുള്ള ഡ്രോകളും നടത്തിയിട്ടുണ്ട്. 2020 ല്‍ ഇതേ സമയം പിഎന്‍പി കളില്‍ നിന്നും നോമിനേഷന്‍ ലഭിച്ചവര്‍ക്കായി നടത്തിയ ഡ്രോകളിലൂടെ നല്‍കിയ ഇന്‍വിറ്റേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഇത്തരത്തില്‍ നല്‍കിയ ഇന്‍വിറ്റേഷനുകള്‍ മൂന്നിരട്ടി അധികമാണ്.

Other News in this category



4malayalees Recommends