ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി

ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി
ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി. ആളുകളുടെ ജീവന് ഭീഷണി ഉയര്‍ത്തുമാറ് റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരെ കര്‍ശനമായി നേരിടാനാണ് തീരുമാനം. ഡ്രൈവര്‍മാരെ ബോധവത്കരിക്കാന്‍ വിവിധ കാമ്പയിനുകള്‍ അബൂദബി പൊലിസ് സംഘടിപ്പിക്കുന്നുണ്ട്.

അമിതവേഗത, റെഡ് സിഗ്‌നല്‍ മറികടക്കല്‍, അശ്രദ്ധമായി വണ്ടിയോടിക്കല്‍ ഉള്‍പ്പെടെ എല്ലാ നിയമലംഘനങ്ങളും അമര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. വണ്ടി ഓടിക്കുന്നവരുടെയും മറ്റു യാത്രക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി.

വാഹനത്തിന്റെ മുന്‍ സീറ്റില്‍ 10 വയസില്‍ താഴെയുള്ള കുട്ടികളെ ഇരുത്തി യാത്ര ചെയ്യുന്നവര്‍ക്കെതിരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കാനാണ് പുതിയ നീക്കം. 5,400 ദിര്‍ഹമായിരിക്കും നിയമലംഘകരില്‍ നിന്ന് പിഴ ഈടാക്കുക. നിയമം മറികടക്കുന്ന ഡ്രൈവര്‍ക്ക് 400 ദിര്‍ഹം മാത്രമാണ് പിഴ. എന്നാല്‍ നിയമലംഘനത്തിന് പൊലീസ് കണ്ടുകെട്ടുന്ന വാഹനം മോചിപ്പിക്കാന്‍ 5,000 ദിര്‍ഹം അധിക പിഴ നല്‍കണം.

Other News in this category



4malayalees Recommends