യുഎസ് ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും കോവിഡില്‍ നിന്നും കരകയറി സാധാരണ നിലയിലേക്കെത്തുമെന്ന് ബൈഡന്‍; കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ രാജ്യത്തിന്റെ അതിജീവന പ്രതീക്ഷ വര്‍ധിച്ചു; 2021ലെ ക്രിസ്മസ് 2020ലേത് പോലെ ആയിരിക്കില്ലെന്ന് പ്രസിഡന്റ്

യുഎസ് ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും കോവിഡില്‍ നിന്നും കരകയറി സാധാരണ നിലയിലേക്കെത്തുമെന്ന് ബൈഡന്‍; കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നതിനാല്‍ രാജ്യത്തിന്റെ അതിജീവന പ്രതീക്ഷ വര്‍ധിച്ചു; 2021ലെ ക്രിസ്മസ് 2020ലേത് പോലെ ആയിരിക്കില്ലെന്ന് പ്രസിഡന്റ്
യുഎസ് ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും കോവിഡില്‍ നിന്നും കരകയറി സാധാരണ നിലയിലേക്കെത്തുമെന്ന പ്രതീക്ഷ പങ്ക് വച്ച് പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. മില്യണ്‍ കണക്കിന് പേര്‍ക്ക് കൊറോണ വൈറസ് വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത് പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്‍ ഈ പ്രതീക്ഷ പങ്ക് വച്ചിരിക്കുന്നത്. വെള്ളിയാഴ്ച ബൈഡന്‍ മിച്ചിഗനിലെ കാലമാസൂവിലുള്ള ഫൈസര്‍ വാക്‌സിന്‍ നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.

വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കുന്നതിനായി വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കുന്നതിന് തന്റെ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിനായിരുന്നു ബൈഡന്‍ ഈ കേന്ദ്രം സന്ദര്‍ശിച്ചിരുന്നത്. ഇത്തരത്തില്‍ വാക്‌സിന്‍ നിര്‍മാണവും വിതരണവും വര്‍ധിപ്പിച്ച് രാജ്യത്തുള്ളവരെയെല്ലാം എത്രയും വേഗം വാക്‌സിനേഷന് വിധേയമാക്കാന്‍ സാധിക്കുന്നതിലൂടെ ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തിന് സാധാരണ നിലയിലേക്ക് മടങ്ങാനാവുമെന്നും ബൈഡന്‍ ആവര്‍ത്തിച്ച് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

തല്‍ഫലമായി ഈ വര്‍ഷത്തെ ക്രിസ്മസ് അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നും ബൈഡന്‍ പറയുന്നു. മിച്ചിഗനിലെ വാക്‌സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ വച്ച് പത്രലേഖകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ബൈഡന്‍ ഇത്തരത്തില്‍ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ഉറപ്പേകാനും ബൈഡന്‍ തയ്യാറായിട്ടില്ല. പുതിയ അപകടകരമായ വേരിയന്റുകള്‍ പെരുകുന്നതിനാലാണ് രോഗത്തെ പിടിച്ച് കെട്ടുന്ന കാര്യത്തില്‍ ഉറപ്പേകാന്‍ സാധിക്കാത്തതെന്നും പ്രസിഡന്റ് വിശദീകരിക്കുന്നു.

Other News in this category4malayalees Recommends