കാനഡയും ഓസ്‌ട്രേലിയന്‍ പാത പിന്തുടര്‍ന്ന് ഫേസ്ബുക്കിനെയും ഗൂഗിളിനെയും നിലയ്ക്ക് നിര്‍ത്താനൊരുങ്ങുന്നു; കനേഡിയന്‍ മാധ്യമങ്ങളെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിക്കുന്നതിന് ടെക് ഭീമന്‍മാര്‍ പണം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം പരിഗണനയില്‍

കാനഡയും ഓസ്‌ട്രേലിയന്‍ പാത പിന്തുടര്‍ന്ന് ഫേസ്ബുക്കിനെയും ഗൂഗിളിനെയും നിലയ്ക്ക് നിര്‍ത്താനൊരുങ്ങുന്നു; കനേഡിയന്‍ മാധ്യമങ്ങളെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിക്കുന്നതിന് ടെക് ഭീമന്‍മാര്‍ പണം നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം പരിഗണനയില്‍
രാജ്യത്തെ മാധ്യമങ്ങളെ തങ്ങളുടെ വാര്‍ത്താ ഉറവിടങ്ങളായി ഉപയോഗിക്കുന്നതിന് ഫേസ്ബുക്കില്‍ നിന്നും ഗൂഗിളില്‍ നിന്നും പണം ഈടാക്കാന്‍ ഓസ്‌ട്രേലിയക്ക് പുറമെ കാനഡയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത്തരമൊരു നിയമം നിര്‍മിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്നും തല്‍ഫലമായി ഓസ്‌ട്രേലിയയില്‍ ചെയ്തത് പോലെ ഫേസ്ബുക്ക് കാനഡയില്‍ സര്‍വീസ് നിര്‍ത്തി വച്ചാലും ഇത്തരമൊരു നിയമത്തില്‍ നിന്ന് പിന്മാറില്ലെന്നും കാനഡ തറപ്പിച്ച് പറയുന്നു. പ്രസ്തുത നിയമം ഓസ്‌ട്രേലിയ നിര്‍മിക്കാനൊരുങ്ങുന്നതിനെതിരെയുള്ള നീക്കമായി ഫേസ്ബുക്ക് എല്ലാ ഓസ്‌ട്രേലിയന്‍ ന്യൂസ് കണ്ടന്റുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇത്തരമൊരു നിയമം കാനഡയില്‍ നിര്‍മിക്കുന്നതിന്റെ ഉത്തരവാദിത്വമുള്ള കനേഡിയന്‍ ഹെറിറ്റേജ് മിനിസ്റ്ററായ സ്റ്റീവന്‍ ഗില്‍ബീല്‍റ്റ് ഈ നിയമത്തിന്റെ വിശദാംശങ്ങള്‍ വരും മാസങ്ങളില്‍ പുറത്ത് വിടുന്നതായിരിക്കും. ഇത്തരം നിയമത്തിനെതിരെ ഫേസ്ബുക്ക് ഓസ്‌ട്രേലിയയില്‍ പ്രതികാരപൂര്‍വം പ്രവര്‍ത്തിച്ചതിനെ അപലപിച്ച സ്റ്റീവന്‍ ഇത്തരമൊരു നീക്കത്തിലൂടെ കാനഡയെ വിരട്ടാനാവില്ലെന്നും മുന്നറിയിപ്പേകുന്നു. ഇതുമായി ബന്ധപ്പെട്ട് ഗൂഗിളും ഫേസ്ബുക്കുമായി നടത്തുന്ന യുദ്ധത്തില്‍ കാനഡ മുന്‍നിരയില്‍ നിലകൊള്ളുമെന്നും സ്റ്റീവന്‍ വ്യക്തമാക്കുന്നു.

ഈ വിധത്തിലുള്ള നിയമം നിര്‍മിക്കുന്ന ആദ്യത്തെ ഗ്രൂപ്പ് രാജ്യങ്ങളില്‍ കാനഡയും ഉള്‍പ്പെടുമെന്നും അദ്ദേഹം തറപ്പിച്ച് പറയുന്നു. തങ്ങളുടെ ന്യൂസ് കണ്ടന്റുകള്‍ ഫേസ്ബുക്കിനെയും ഗൂഗിളിനെയും പോലുള്ള ടെക് ഭീമന്‍മാര്‍ ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ലെങ്കില്‍ തങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം കനേഡിയന്‍ മാധ്യമങ്ങള്‍ മുന്നറിയിപ്പേകിയിരുന്നു.

ഇതിനായി ഓസ്‌ട്രേലിയ നടത്തുന്ന പുതിയ നീക്കത്തിലൂടെ അവിടുത്തെ മാധ്യമങ്ങള്‍ക്ക് വര്‍ഷത്തില്‍ 630 മില്യണ്‍ ഡോളര്‍ മെച്ചമുണ്ടാക്കിക്കൊടുക്കുമെന്നും കനേഡിയന്‍ മാധ്യമങ്ങള്‍ എടുത്ത് കാട്ടുന്നു. ഇത്തരമൊരു നീക്കം കാനഡ ഉടന്‍ നടത്തിയില്ലെങ്കില്‍ കാനഡില്‍ 700 പ്രിന്റ് ജേര്‍ണലിസം ജോലികള്‍ നഷ്ടപ്പെടുമെന്നും കനേഡിയന്‍ മാധ്യമങ്ങള്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends