ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷനെതിരെയുളള പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നു;മെല്‍ബണിലെ ഇന്നര്‍ സബര്‍ബുകളില്‍ പ്രതിഷേധ റാലി നടത്തിയവര്‍ പോലീസുമായി ഏറ്റ് മുട്ടി; നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി; തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ തുടങ്ങുന്നു

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷനെതിരെയുളള പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നു;മെല്‍ബണിലെ ഇന്നര്‍ സബര്‍ബുകളില്‍ പ്രതിഷേധ റാലി നടത്തിയവര്‍ പോലീസുമായി ഏറ്റ് മുട്ടി; നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കി; തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ തുടങ്ങുന്നു

ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വാക്‌സിനേഷനെതിരെയുളള പ്രതിഷേധങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം മെല്‍ബണിലെ ഇന്നര്‍ സബര്‍ബുകളില്‍ പ്രതിഷേധപ്രകടനം നടത്തിയ നിരവധി പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്.


സൗത്ത് യാറയിലെ ഫാക്‌നര്‍ പാര്‍ക്കില്‍ നടന്ന നാഷണല്‍ കൊറോണ വൈറസ് വാക്‌സിനേഷനെതിരെ നൂറ് കണക്കിന് പേരാണ് ഫാക്‌നല്‍ പാര്‍ക്കില്‍ പ്രതിഷേധിക്കാന്‍ ശനിയാഴ്ച ഉച്ചക്ക് ശേഷം ഇരച്ചെത്തിയിരുന്നത്.തുടര്‍ന്ന് റാലി നടക്കുകയും അതില്‍ ആക്രമണങ്ങള്‍ അരങ്ങേറി നിരവധി പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റാലിക്കിടെ 20 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ചീഫ് ഹെല്‍ത്ത് ഓഫീസറുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന പേരില്‍ ഇവരില്‍ 15 പേരില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിരുന്നു.

അറസ്റ്റ് ചെയ്യുന്നതിനെ എതിര്‍ത്തുവെന്ന ചാര്‍ജാണ് മറ്റ് അഞ്ച് പേര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് പ്രതിഷേധം ഏറി വരുന്നത്. വാക്‌സിന്‍ രാജ്യത്ത് നിയമം മൂലം നിര്‍ബന്ധമാക്കുന്നില്ലെങ്കിലും കൂടുതല്‍ കോവിഡ് ഭീഷണിയുള്ളിടങ്ങളില്‍ ജോലി ചെയ്യുന്നവരോട് വാക്‌സിന്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുമെന്നാണ് ഫെഡറല്‍ സര്‍ക്കാര്‍ പറയുന്നത്.

Other News in this category



4malayalees Recommends