നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിച്ച ഡസന്‍ കണക്കിന് പേരില്‍ നിന്നും 5000ത്തില്‍ അധികം ഡോളര്‍ പിഴ ചുമത്തി; ബിസിനസുകളില്‍ നിന്നും 25,280 ഡോളര്‍ പിഴ; നിയമം ലംഘിച്ച 38 സംഭവങ്ങള്‍; അന്വേഷണം തിരുതകൃതി

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിച്ച ഡസന്‍ കണക്കിന് പേരില്‍ നിന്നും 5000ത്തില്‍ അധികം ഡോളര്‍ പിഴ ചുമത്തി; ബിസിനസുകളില്‍ നിന്നും 25,280 ഡോളര്‍ പിഴ;  നിയമം ലംഘിച്ച 38 സംഭവങ്ങള്‍; അന്വേഷണം തിരുതകൃതി

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിച്ച ഡസന്‍ കണക്കിന് പേരില്‍ നിന്നും 5000ത്തില്‍ അധികം ഡോളര്‍ പിഴയായി ഈടാക്കി. മെല്‍ബണില്‍ നിന്നെത്തിയവരാണ് സെല്‍ഫ് ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി പോലീസ് പറയുന്നത്. സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിച്ച 38 സംഭവങ്ങളെക്കുറിച്ച് പോലീസും പബ്ലിക്ക് ഹെല്‍ത്ത് ഒഫീഷ്യലുകളും അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


കഴിഞ്ഞ വെള്ളിയാഴ്ച ഗ്രേറ്റര്‍ മെല്‍ബണെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ഈ നിയമലംഘനങ്ങള്‍ നടന്നത്.ഇത്തരം നിയമം ലംഘിക്കുന്ന വ്യക്തികളില്‍ നിന്നും 5056 ഡോളറും ബിസിനസുകളില്‍ നിന്നും 25,280 ഡോളറുമാണ് പിഴ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച മെല്‍ബണില്‍ നിന്നുമെത്തിയ 31 കാരനും 20 കാരിയും സെല്‍ഫ് ഐസൊലേഷന്‍ നിയമം ലംഘിച്ചുവെങ്കിലും പോലീസിന് ഇത് തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇവരില്‍ നിന്നും പിഴ ഈടാക്കിയിട്ടില്ല.

ഈ സ്ത്രീ തന്റെ സുഹൃത്തിന്റെ വാഹനത്തില്‍ തന്റെ വീട്ടിലെത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സെല്‍ഫ് ഐസൊലേഷന്‍ വീക്കെന്‍ഡില്‍ ലംഘിച്ച 38 പേരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നാണ് ആക്ടിംഗ് കമാന്‍ഡര്‍ സ്‌കോട്ട് പോല്ലോക്ക് പറയുന്നത്. സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചവരില്‍ നിന്നും മൊത്തത്തില്‍ 1,92,000 ഡോളറെങ്കിലും ഇവിടെ പിഴയീടാക്കാനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടന്ന് വരുന്നുവെന്നും തല്‍ഫലമായി കൂടുതല്‍ പിഴകള്‍ ഇഷ്യൂ ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

Other News in this category4malayalees Recommends