ഓസ്‌ട്രേലിയന്‍ ന്യൂസുകളെ നിരോധിച്ച ഫേസ്ബുക്ക് നീക്കം; രാജ്യത്തെ ന്യൂസ് വെബ്‌സൈറ്റുകളുടെ ട്രാഫിക്കില്‍ 13 ശതമാനം ഇടിവ്; ഫെഡറല്‍ സര്‍ക്കാരിന്റെ പേ ഫോര്‍ ന്യൂസ് നിയമത്തിനെതിരായ ഫേസ്ബുക്ക് നീക്കം ഉണ്ടാക്കുന്നത് കടുത്ത പ്രത്യാഘാതം

ഓസ്‌ട്രേലിയന്‍ ന്യൂസുകളെ നിരോധിച്ച ഫേസ്ബുക്ക് നീക്കം; രാജ്യത്തെ ന്യൂസ് വെബ്‌സൈറ്റുകളുടെ ട്രാഫിക്കില്‍ 13 ശതമാനം ഇടിവ്; ഫെഡറല്‍ സര്‍ക്കാരിന്റെ പേ ഫോര്‍ ന്യൂസ് നിയമത്തിനെതിരായ ഫേസ്ബുക്ക് നീക്കം ഉണ്ടാക്കുന്നത് കടുത്ത പ്രത്യാഘാതം
ഫേസ്ബുക്ക് ഓസ്‌ട്രേലിയന്‍ ന്യൂസുകളെ നിരോധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ന്യൂസ് വെബ്‌സൈറ്റുകളുടെ ട്രാഫിക്കില്‍ 13 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. വെബ് അനലിറ്റിക്‌സ് കമ്പനിയായ ചാര്‍ട്ട് ബീറ്റ് ഡാറ്റയാണിക്കാര്യം വെളിപ്പെടുത്തുന്നത്. ഓഡിയന്‍സ് പുതിയ പ്ലാറ്റ്‌ഫോമിലേക്ക് മാറാത്തതിനെ തുടര്‍ന്നാണീ സ്ഥിതി സംജാതമായിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ അഞ്ചര മുതലാണ് ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്നും ന്യൂസ് ആക്‌സസ് ചെയ്യുന്നതില്‍ നിന്നും ഓസ്‌ട്രേലിയക്കാര്‍ക്ക് മേല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ നിന്നും ഫേസ്ബുക്ക് ന്യൂസുകള്‍ സ്വീകരിക്കുന്നതിന് പണം നല്‍കണമെന്ന നിയമം ഫെഡറല്‍ സര്‍ക്കാര്‍ പാസാക്കാനൊരുങ്ങുന്നതിന് പ്രതികാരമായിട്ടാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം. തങ്ങളുടെ റീയല്‍ ടൈം റീഡര്‍മാരെ കണ്ടെത്തുന്നതിന് ഓസ്‌ട്രേലിയയിലെ നിരവധി പ്രമുഖ മാധ്യമങ്ങള്‍ ചാര്‍ട്ട്ബീറ്റ് ഡാറ്റകളെ ഉപയോഗിച്ച് വരുന്നുണ്ട്.

ഇതിലൂടെ മാധ്യമങ്ങളുടെ ഓരോ വാര്‍ത്തകളും എത്ര പേര്‍ വായിച്ചുവെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. 255 ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റുകളില്‍ നിന്നുള്ള ഡാറ്റകളാണ് ചാര്‍ട്ട്ബീറ്റ് ഇതിനായി ശേഖരിച്ചിരിക്കുന്നത്. ഇവിടുത്തെ മിക്ക മാധ്യമങ്ങളും വാര്‍ത്താ റേറ്റിംഗ് മെച്ചപ്പെടുത്തുന്നതിനായി ഫേസ്ബുക്കിനെയാണ് ആശ്രയിക്കുന്നത്. ഫേസ്ബുക്കിന്റെ നീക്കം ഇതിനാല്‍ മിക്ക മാധ്യമങ്ങളെയും ഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends