ബിജെപിയില്‍ ചേരാനും മുഖ്യമന്ത്രിയാകാനുമുള്ള ഇ. ശ്രീധരന്റെ തീരുമാനം അല്‍പം നേരത്തെയായി പോയി'; പരിഹാസവുമായി നടന്‍ സിദ്ധാര്‍ത്ഥ്

ബിജെപിയില്‍ ചേരാനും മുഖ്യമന്ത്രിയാകാനുമുള്ള ഇ. ശ്രീധരന്റെ തീരുമാനം അല്‍പം നേരത്തെയായി പോയി'; പരിഹാസവുമായി നടന്‍ സിദ്ധാര്‍ത്ഥ്
ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഇ. ശ്രീധരന്റെയും ഒരു ടെക്‌നോക്രാറ്റ് എന്ന നിലയ്ക്ക് രാജ്യത്തിന് നല്‍കിയ അദ്ദേഹത്തിന്റെ സേവനങ്ങളുടെയും വലിയ ആരാധകനാണ് താന്‍. എന്നാല്‍ ബിജെപിയില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം അല്‍പം നേരത്തെയായി പോയോ, 10-15 വര്‍ഷം കാത്തിരിക്കാമായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്.

'ഇ. ശ്രീധരന്‍ സാറിന്റെയും ഒരു ടെക്‌നോക്രാറ്റ് എന്ന നിലയ്ക്ക് രാജ്യത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാന്‍. ബിജെപിയില്‍ ചേരാനും മുഖ്യമന്ത്രിയാകാനുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തില്‍ അതിയായ സന്തോഷം. അദ്ദേഹത്തിന്റെ ഈ തീരുമാനം അല്‍പം നേരത്തെയാക്കി പോയോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരു 10-15 വര്‍ഷം കൂടെ കാത്തിരിക്കാമായിരുന്നു. അദ്ദേഹത്തിന് 88 വയസായതല്ലേയുള്ളു' എന്നാണ് നടന്റെ ട്വീറ്റ്.Other News in this category4malayalees Recommends