ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ യുവതിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ യുവതിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ; പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
ആലപ്പുഴ മാന്നാറില്‍ യുവതിയെ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ(32) പുലര്‍ച്ചെ രണ്ടു മണിക്കാണ് തട്ടിക്കൊണ്ടുപോയത്. നാലു ദിവസം മുന്‍പാണ് ബിന്ദു വിദേശത്തുനിന്ന് എത്തിയത്. ഇരുപതോളം വരുന്ന സംഘമാണ് വീട്ടിലെത്തി യുവതിയെ തട്ടിക്കൊണ്ട് പോയത്. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് സംഘമെന്നാണ് സംശയം.

വീട്ടിലെത്തിയതു മുതല്‍ യുവതി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടില്‍ എത്തിയിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറി.ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരുക്കേറ്റു. പൊലീസ് അന്വേഷണം ആരംഭിച്ചു.

വീട്ടിലെത്തിയവര്‍ സ്വര്‍ണം അന്വേഷിച്ചെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് ബിനോയ് പ്രതികരിച്ചു. സ്വര്‍ണം ആരും തന്നുവിട്ടിട്ടില്ലെന്ന് ബിന്ദു അറിയിച്ചെങ്കിലും ഭീഷണി തുടര്‍ന്നു. ഏഴുവര്‍ഷമായി ബിന്ദുവും താനും ഗള്‍ഫിലായിരുന്നു. എന്നാല്‍ ഇത്തരം സംഭവം ആദ്യമെന്ന് ബിനോയ് പറഞ്ഞു.

Other News in this category4malayalees Recommends