ബ്രിട്ടീഷ് രാജകുടുംബാംഗത്വവും ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും സ്ഥിരമായി ഉപേക്ഷിക്കുകയാണെന്ന് ഹാരിയും മേഗനും ; രാജകുടുംബത്തിന്റെ ഭാഗമായ പേരുകളും പദവികളും ഉപേക്ഷിക്കണമെന്ന് എലിസബത്ത് രാജ്ഞി

ബ്രിട്ടീഷ് രാജകുടുംബാംഗത്വവും ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും സ്ഥിരമായി ഉപേക്ഷിക്കുകയാണെന്ന് ഹാരിയും മേഗനും ; രാജകുടുംബത്തിന്റെ ഭാഗമായ പേരുകളും പദവികളും ഉപേക്ഷിക്കണമെന്ന് എലിസബത്ത് രാജ്ഞി
ബ്രിട്ടീഷ് രാജകുടുംബാംഗത്വവും ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും സ്ഥിരമായി ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മെര്‍ക്കലും. ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് എക്കാലത്തേക്കുമായി ഈ തീരുമാനം പിന്തുടരുമെന്ന് ഹാരിയും മേഗനും അറിയിച്ചത്.

ഇരുവരും തീരുമാനം അറിയിച്ചതിന് പിന്നാലെ രാജകുടുംബത്തിന്റെ ഭാഗമായ പേരുകളും പദവികളും ഉപേക്ഷിക്കാന്‍ എലിസബത്ത് രാജ്ഞി ആവശ്യപ്പെട്ടു. ഡ്യൂക് ആന്റ് ഡച്ചസ് ഓഫ് സസെക്‌സ് എന്ന പദവിയിലായിരുന്നു ഹാരിയും മേഗനുമുണ്ടായിരുന്നത്.

ഔദ്യോഗിക പദവികളുടെ പിന്‍ബലമില്ലാതെ തന്നെ ബ്രിട്ടണും ലോകം മുഴുവനും വേണ്ടി സേവനം ചെയ്യാനാകുമെന്ന് ഹാരിയുടെയും മേഗന്റെയും വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹാരിയുടെയും മേഗന്റെയും തീരുമാനം ഏറെ വേദനിപ്പിക്കുന്നെന്നും ഇരുവരും രാജകുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട അംഗങ്ങളായി തന്നെ തുടരുമെന്നുമാണ് ബ്രിട്ടീഷ് രാജകുടുംബം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

രാജകുടുംബത്തിന്റെ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്നും സാമ്പത്തികമായി സ്വാതന്ത്രം നേടാനാഗ്രഹിക്കുന്നെന്നും അറിയിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ വര്‍ഷം ഹാരിയും മേഗനും ബ്രിട്ടണ്‍ വിട്ടത്.

പ്രഖ്യാപനത്തിനു പിന്നാലെ മേഗന്‍ കാനഡയിലേക്ക് മടങ്ങുകയും ചെയ്തു. നിലവില്‍ ഹാരിയും മേഗനും അമേരിക്കയിലാണ് താമസമാക്കിയിരിക്കുന്നത്. എലിസബത്ത് രാജ്ഞിയോടു ചോദിക്കാതെയുള്ള ഇരുവരുടെയും പ്രഖ്യാപനം രാജകുടുംബത്തിനുള്ളില്‍ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു.

ഇതിന് പിന്നാലെ രാജകുടുംബത്തില്‍ നിന്നും വിട്ടുനിന്നതിന് ഇരുവര്‍ക്കും പ്രത്യേക പരിഗണനകളും എടുത്തുകളഞ്ഞിരുന്നു.

Other News in this category4malayalees Recommends