പത്ത് വര്‍ഷം റാങ്ക് ലിസ്റ്റ് നീട്ടിയാലും നിയമനം ലഭിക്കില്ലല്ലോ, പിന്നെന്തിനാണ് സര്‍ക്കാരിനെ നാണം കെടുത്തുന്നത്; റാങ്ക് ചോദിച്ച് മന്ത്രി പരിഹസിച്ചെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ്

പത്ത് വര്‍ഷം റാങ്ക് ലിസ്റ്റ് നീട്ടിയാലും നിയമനം ലഭിക്കില്ലല്ലോ, പിന്നെന്തിനാണ് സര്‍ക്കാരിനെ നാണം കെടുത്തുന്നത്; റാങ്ക് ചോദിച്ച് മന്ത്രി പരിഹസിച്ചെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ്
നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. ഇന്ന് രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ചര്‍ച്ച. എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യത്തെത്തുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു. എന്നാല്‍ അനുകൂലമായ സമീപനമല്ല മന്ത്രിയില്‍നിന്നുണ്ടായതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാര്‍ഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു.

റിജു, ലയ രാജേഷ് അടക്കമുള്ള മൂന്ന് സമരസമിതി നേതാക്കളാണ് ചര്‍ച്ച നടത്തിയത്. മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനിടയില്‍ റാങ്ക് എത്രയാണെന്ന് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്തുവര്‍ഷത്തേക്ക് നീട്ടുകയാണെങ്കില്‍ കൂടി താങ്കള്‍ക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചതായും ലയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

28 ദിവസമായി സമരം നടത്തിയിട്ടും മന്ത്രി പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചില്ല എന്നതില്‍ പ്രയാസമുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ ഏത് മന്ത്രിയാണ് ഇങ്ങനെ പ്രതികരിച്ചതെന്ന ചോദ്യത്തിന് മന്ത്രിയുടെ പേരുപറയാന്‍ അവര്‍ തയ്യാറായില്ല. അത് സര്‍ക്കാരിനെതിരായ നീക്കമായി വ്യാഖ്യാനിക്കും. തങ്ങളുടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സമരക്കാര്‍ പറഞ്ഞു.

Other News in this category4malayalees Recommends