അമിത വേഗത്തിലെത്തിയ ട്രക്കിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; സ്‌കൂട്ടര്‍ നല്‍കിയ സുഹൃത്തിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

അമിത വേഗത്തിലെത്തിയ ട്രക്കിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം ; സ്‌കൂട്ടര്‍ നല്‍കിയ സുഹൃത്തിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
അമിത വേഗത്തിലെത്തിയ ട്രക്കിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് കടപ്പ ബട്വേല്‍ സ്വദേശി എം ആദി രേഷ്മ (20) ആണ് മരിച്ചത്. സൈബറബാദ് മേഖലയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം. സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ക്ക് പുറമെ രേഷ്മയ്ക്ക് സ്‌കൂട്ടര്‍ നല്‍കിയ സുഹൃത്തിനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കര്‍ണാടക ഗുല്‍ബര്‍ഗയില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയാണ് ആദി രേഷ്മ. അവധി ദിനം ആഘോഷിക്കുന്നതിനായാണ് ഹൈദരാബാദിലെത്തിയത്. അപകടം നടന്ന ദിവസം സുഹൃത്തുക്കളായ ശ്രീജ, മമത, അജയ് സിംഗ്, ശ്രവണ്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം മദീനഗുഡയിലെ മാളില്‍ സിനിമ കാണാനെത്തിയതായിരുന്നു യുവതി. ഇത് കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു അപകടം.

മടക്കയാത്രയ്ക്കിടെ അമിത വേഗത്തിലെത്തിയ ഒരു വാട്ടര്‍ ടാങ്കര്‍ സ്‌കൂട്ടറിനെ മറികടന്നതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി രേഷ്മ റോഡിലേക്ക് വീണു. ഇതിനിടെ പുറകിലൂടെ അമിത വേഗതയില്‍ പാഞ്ഞെത്തിയ ട്രക്ക് യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ട്രക്ക് ഉപേക്ഷിച്ച് ഡ്രൈവര്‍ കടന്നു കളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

അപകടമരണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രേഷ്മയക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇതിനെ തുടര്‍ന്നാണ് ലൈസന്‍സ് ഇല്ലെന്നറിഞ്ഞിട്ടും യുവതിക്ക് സ്‌കൂട്ടര്‍ നല്‍കിയ കുറ്റത്തിന് സുഹൃത്തിനെതിരെ കേസെടുത്തത്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് രേഷ്മയുടെ സുഹൃത്ത് അജയ് കുമാറിനെതിരെ കേസ്. അപകടസമയത്ത് രേഷ്മ ഹെല്‍മറ്റും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.


Other News in this category4malayalees Recommends