യോഗി എത്തിയപ്പോള്‍ കാസര്‍ഗോഡ് താമര വിരിഞ്ഞോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യം ഇതാണ്

യോഗി എത്തിയപ്പോള്‍ കാസര്‍ഗോഡ് താമര വിരിഞ്ഞോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യം ഇതാണ്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളയാത്രയുടെ ഉദ്ഘാടന വേദിയെന്ന് കാട്ടി പ്രചരിപ്പിക്കുന്നത് വ്യാജ ചിത്രം.

ബി.ജെ.പിയുടെ വിജയയാത്ര ഉദ്ഘാടനം ചെയ്യാനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥ് എത്തിയപ്പോള്‍ കാസര്‍ഗോഡ് ആള്‍ക്കൂട്ടത്തില്‍ താമര വിരിഞ്ഞെന്ന പ്രചാരണമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.

ആറ് വര്‍ഷം മുമ്പുള്ള ചിത്രമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. ഗുജറാത്തിലെ ദാഹോദില്‍ 2015 ഏപ്രില്‍ ഏഴിന് ബിജെപിയുടെ സ്ഥാപകദിനാഘോഷ പരിപാടികളുടെ ഭാഗമായി എടുത്ത ചിത്രമാണിത്.Other News in this category4malayalees Recommends