യുഎസ് ഇപ്പോഴും കോവിഡിന്റെ ലോകതലസ്ഥാനം തന്നെ; ഇതുവരെ രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളും മൂന്ന് കോടിക്കടുത്ത് രോഗികളും; ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും കാലിഫോര്‍ണിയയില്‍; പ്രതിദിന കോവിഡ് മരണം ചുരുങ്ങുന്നു

യുഎസ് ഇപ്പോഴും കോവിഡിന്റെ ലോകതലസ്ഥാനം തന്നെ; ഇതുവരെ രാജ്യത്ത് അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളും മൂന്ന് കോടിക്കടുത്ത് രോഗികളും; ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും കാലിഫോര്‍ണിയയില്‍; പ്രതിദിന കോവിഡ് മരണം ചുരുങ്ങുന്നു
യുഎസില്‍ കോവിഡ് വിതച്ച ദുരിതം ഇനിയും ഒഴിഞ്ഞ് പോയിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകളും വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചിരിക്കുന്നത് 2,87,69,345 പേരെയാണ്. കൂടാതെ ഇതുവരെ 5,11,320 യുഎസുകാരുടെ ജീവനാണ് കോവിഡ് കവര്‍ന്നിരിക്കുന്നത്. രോഗത്തില്‍ നിന്നും സുഖപ്പെട്ടത് 18,973,605 പേരാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുണ്ടായതും കോവിഡ് മരണങ്ങളുണ്ടായതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മോചനം ലഭിക്കാത്ത അവസ്ഥ തുടരുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും മരണങ്ങളുമുണ്ടായ സ്‌റ്റേറ്റാണ് കാലിഫോര്‍ണിയ. ഇവിടെ ഇതുവരെ 3,517,576 കോവിഡ് രോഗികളും 49,315 മരണങ്ങളുമാണുണ്ടായിരിക്കുന്നത്. ടെക്‌സാസില്‍ 2,604,277 കോവിഡ് കേസുകളും 42,449 മരണങ്ങളും ഫ്‌ലോറിഡയില്‍ 1,868,772 കേസുകളും 29,906 മരണങ്ങളും ന്യൂയോര്‍ക്കില്‍ 1,627,523 കോവിഡ് രോഗികളും 47,020 മരണങ്ങളും ഇല്ലിനോയിസില്‍ 1,174,409 കേസുകളും 22,466 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ രാജ്യത്തെ മിക്ക സ്റ്റേറ്റുകളിലും കോവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ച തോതില്‍ രേഖപ്പെടുത്തുന്നത് തുടരുന്നുമുണ്ട്.

ഇന്ന് അഥവാ ഫെബ്രുവരി 22ന് മാത്രം രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത് 4134 കോവിഡ് കേസുകളും 187 മരണങ്ങളുമാണ്. എന്നാല്‍ രോഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ രാജ്യത്ത് മൂവായിരത്തിലേറെ പ്രതിദിന മരണങ്ങള്‍ രേഖപ്പെടുത്തിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ അപകടാവസ്ഥ തരണം ചെയ്ത് കൊണ്ടിരിക്കുന്നുവെന്നാണ് സയന്റിസ്റ്റുകള്‍ എടുത്ത് കാട്ടുന്നത്. രാജ്യത്ത് കോവിഡ് 19 വാക്‌സിനേഷന്‍ പുരോഗമിക്കുന്നത് കടുത്ത പ്രതീക്ഷയാണേകുന്നത്. ഇതിലൂടെ ഈ വര്‍ഷം അവസാനത്തോടെ രാജ്യം സാധാരണ നിലയിലേക്ക് തിരിച്ച് പോകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പുതിയ പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. കോവിഡ് 19നെ പിടിച്ച് കെട്ടുന്നതിന് വര്‍ധിച്ച മുന്‍ഗണനയേകിയുള്ള വിവിധ നീക്കങ്ങളാണ് ബൈഡന്‍ ഭരണകൂടം നിലവില്‍ നടത്തി വരുന്നത്.

Other News in this category



4malayalees Recommends